തെൽമ അഡെലെ പാറ്റൻ ലോ (ജീവിതകാലം: ഡിസംബർ 30, 1900 - നവംബർ 12, 1968) ഒരു അമേരിക്കൻ വൈദ്യനായിരുന്നു. ടെക്സസിലെ ഹൂസ്റ്റണിലാണ് പാറ്റൻ ലോ വൈദ്യശാസ്ത്രം പരിശീലിച്ചത്. ആഫ്രിക്കൻ അമേരിക്കക്കാരുടെയും ഹൂസ്റ്റണിൽ താമസിക്കുന്ന ദരിദ്രരുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിലാണ് അവൾ ശ്രദ്ധിച്ചിരുന്നത്. ഹാരിസ് കൗണ്ടി മെഡിക്കൽ സൊസൈറ്റിയിൽ പ്രവേശനം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായിരുന്നു അവർ.

ജീവിതരേഖ

തിരുത്തുക

1900 ഡിസംബർ 30-ന് അമേരിക്കൻ ഐക്യനാടുകളിലെ ടെക്‌സസിലെ ഹണ്ട്‌സ്‌വില്ലെയിലാണ് തെൽമ അഡെലെ പാറ്റൻ ലോ ജനിച്ചത്.[1][2] പാറ്റൻ ലോയുടെ പിതാവ്, മേസൺ ബി. പാറ്റൻ അവളെ ഒരു ഫിസിഷ്യൻ ആകാൻ പ്രോത്സാഹിപ്പിച്ചു.[3][4] അവളുടെ മാതാപിതാക്കളായ മേസണും പോളിനും ഹ്യൂസ്റ്റണിൽ കറുത്തവർഗ്ഗക്കാരുമായി ഇടപഴകിയിരുന്നതുകൂടാതെ അവളുടെ പിതാവ് NAACP എന്ന പൗരാവകാശ സംഘടനയുടെ ഹ്യൂസ്റ്റൺ ചാപ്റ്റർ സ്ഥാപിക്കുകയും ചെയ്തു.[5] പാറ്റൻ ലോ കളർഡ് ഹൈസ്‌കൂളിൽ (പിന്നീട് ബുക്കർ ടി. വാഷിംഗ്ടൺ ഹൈസ്‌കൂൾ) വിദ്യാഭ്യാസം നടത്തുകയും, അവിടെ അവൾ 1917-ൽ ക്ലാസിലെ ഒന്നാം സ്ഥാനക്കാരിയായി ബിരുദം നേടുകയും ചെയ്തു.[6] 1923-ൽ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ അവർ, 1924-ൽ മെഡിക്കൽ ലൈസൻസും നേടി.[7] ഹോവാർഡിൽ ആയിരിക്കുമ്പോൾ, ഡെൽറ്റ സിഗ്മ തീറ്റയുടെ ചാർട്ടർ മെമ്പറായിരുന്ന അവർ 1927-ൽ ഹൂസ്റ്റൺ ചാപ്റ്ററിന്റെ സഹസ്ഥാപകയും പ്രസിഡന്റുമായിരുന്നു.[8][9]

1924-ൽ ഹൂസ്റ്റണിലെ ഓഡ് ഫെല്ലോസ് ടെമ്പിളിൽ പാറ്റൻ ലോ തന്റെ ആദ്യ പരിശീലനം ആരംഭിച്ചു.[10][11] പാറ്റൻ ലോയുടെ രോഗികളിൽ പലരും നിർദ്ധനരായിരുന്നതിനാൽ അവൾ അവരെ പൊതു ക്ലിനിക്കുകളിൽവച്ചാണ് കണ്ടത്.[12] പിന്നീട് പ്ലാൻഡ് പാരന്റ്ഹുഡ് ക്ലിനിക്കായി മാറിയ മാതൃ ആരോഗ്യ കേന്ദ്രത്തിലും അവർ ജോലി ചെയ്തു.[13] അവളുടെ പ്രവൃത്തി പരിചയ കാലത്ത്, 1936-ൽ കോൺഗ്രസുകാരി ബാർബറ ജോർദാന്റെ ജനനത്തിന് പാറ്റൻ ലോ സഹായിച്ചു.[14] 1940-കളിൽ, പാറ്റൻ ലോ അവളുടെ പരിശീലനം ഹൂസ്റ്റണിലെ നാലാം വാർഡിലേക്ക് മാറ്റി.[15] കാതറിൻ ജെ. റോയെറ്റ് ഉൾപ്പെടെ നിരവധി ഫിസിഷ്യൻമാരുടെ ഉപദേശകയായും പാറ്റൻ ലോ പ്രവർത്തിച്ചിരുന്നു.[16] ഹൂസ്റ്റണിലെ ആഫ്രിക്കൻ അമേരിക്കക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി അവർ പ്രവർത്തനം നടത്തി.[17]

1940-ൽ പാറ്റൻ ലോ ലോൺ സ്റ്റാർ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.[18] 1955-ൽ ഹാരിസ് കൗണ്ടി മെഡിക്കൽ സൊസൈറ്റിയിൽ പ്രവേശനം നേടിയ ആദ്യത്തആഫ്രിക്കൻ അമേരിക്കൻ വനിതയായി.[19] 1968 നവംബർ 12-ന് അന്തരിച്ച പാറ്റൻ ലോ പാരഡൈസ് നോർത്ത് സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ടത്.[20]

  1. "Dr. Thelma Patten Law". To Bear Fruit For Our Race - Department of History at the University of Houston. Retrieved 2020-05-11.
  2. "Center Will Honor Dr. Thelma Patten". The Houston Press. 29 January 1963. Retrieved 11 May 2020 – via Planned Parenthood.
  3. "Center Will Honor Dr. Thelma Patten". The Houston Press. 29 January 1963. Retrieved 11 May 2020 – via Planned Parenthood.
  4. "Thelma Adele Patten Law: Houston's First African-American Female Physician". Black Then (in അമേരിക്കൻ ഇംഗ്ലീഷ്). 2019-11-14. Retrieved 2020-05-11.
  5. "Thelma Adele Patten Law: Houston's First African-American Female Physician". Black Then (in അമേരിക്കൻ ഇംഗ്ലീഷ്). 2019-11-14. Retrieved 2020-05-11.
  6. Prather, Patricia S. (31 July 2013). "Law, Thelma Adele Patten". Handbook of Texas Online. Texas State Historical Association. Retrieved 11 May 2020.
  7. Staten, Candace (2014-04-16). "Thelma Patten Law (1900-1968)". Black Past (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-11.
  8. Staten, Candace (2014-04-16). "Thelma Patten Law (1900-1968)". Black Past (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-11.
  9. Prather, Patricia S. (31 July 2013). "Law, Thelma Adele Patten". Handbook of Texas Online. Texas State Historical Association. Retrieved 11 May 2020.
  10. "Howard M.D. Weds". The Pittsburgh Courier. 1930-04-12. p. 6. Retrieved 2020-05-11 – via Newspapers.com.
  11. Prather, Patricia S. (31 July 2013). "Law, Thelma Adele Patten". Handbook of Texas Online. Texas State Historical Association. Retrieved 11 May 2020.
  12. Pruitt, Bernadette (2013-10-24). The Other Great Migration: The Movement of Rural African Americans to Houston, 1900-1941 (in ഇംഗ്ലീഷ്). Texas A&M University Press. pp. 136–137. ISBN 978-1-60344-948-9.
  13. Pruitt, Bernadette (2013-10-24). The Other Great Migration: The Movement of Rural African Americans to Houston, 1900-1941 (in ഇംഗ്ലീഷ്). Texas A&M University Press. pp. 136–137. ISBN 978-1-60344-948-9.
  14. "Little Known Black History Fact: Thelma Patten Law". Black America Web (in ഇംഗ്ലീഷ്). 2017-08-18. Retrieved 2020-05-11.
  15. Prather, Patricia S. (31 July 2013). "Law, Thelma Adele Patten". Handbook of Texas Online. Texas State Historical Association. Retrieved 11 May 2020.
  16. Pruitt, Bernadette (2013-10-24). The Other Great Migration: The Movement of Rural African Americans to Houston, 1900-1941 (in ഇംഗ്ലീഷ്). Texas A&M University Press. pp. 136–137. ISBN 978-1-60344-948-9.
  17. Staten, Candace (2014-04-16). "Thelma Patten Law (1900-1968)". Black Past (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-11.
  18. Pruitt, Bernadette (2013-10-24). The Other Great Migration: The Movement of Rural African Americans to Houston, 1900-1941 (in ഇംഗ്ലീഷ്). Texas A&M University Press. pp. 136–137. ISBN 978-1-60344-948-9.
  19. Prather, Patricia S. (31 July 2013). "Law, Thelma Adele Patten". Handbook of Texas Online. Texas State Historical Association. Retrieved 11 May 2020.
  20. Prather, Patricia S. (31 July 2013). "Law, Thelma Adele Patten". Handbook of Texas Online. Texas State Historical Association. Retrieved 11 May 2020.
"https://ml.wikipedia.org/w/index.php?title=തെൽമ_പാറ്റൻ_ലോ&oldid=3835315" എന്ന താളിൽനിന്ന് ശേഖരിച്ചത്