തെൻസിൻ സുൻന്ത്യു
ഇന്ത്യക്കാരനായ തിബത്തൻ സ്വാതന്ത്ര്യ സമരപോരാളിയും കവിയും ആക്റ്റിവിസ്റ്റുമാണ് തെൻസിൻ സുൻന്ത്യു.
ജീവിത രേഖ
തിരുത്തുക1959 ൽ തിബത്ത് ചൈന അധിനിവേശപ്പെടുത്തിയതോടെ ഇന്ത്യയിലേക്ക് രക്ഷപെട്ട മാതാപിതാക്കളുടെ മകനായിട്ടാണ് തെൻസിൻ സുൻന്ത്യുവിന്റെ ജനനം. മുംബൈ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. ഹിമാചൽ പ്രദേശിലെ ധരംശാലയിലാണ് താമസം. ഫ്രണ്ട്സ് ഓഫ് തിബത്ത് എന്ന സംഘടനയുടെ സെക്രട്ടറി ജനറലായിരുന്നു. 2002ൽ അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ഷു റോങ്ങ്ജി മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലായ ഒബ്‌റോയിൽ ഇന്ത്യൻ വ്യവസായികളെ അഭിസംബോധന ചെയ്യുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ മറികടന്ന് 14 നില കെട്ടിടത്തിനുമുകളിൽ 'തിബത്തിനെ സ്വതന്ത്രമാക്കുക' എന്ന ബാനറും പതാകയും ഉയർത്താൻ കടന്നു കയറി. 2005ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂ്ട്ട് ഓഫ് സയൻസിൽ ചൈനീസ് പ്രധാനമന്ത്രി വെൻ ജിയാ ബോ സന്ദർശിക്കുമ്പോൾ ഒരിക്കൽ കൂടി അവിടെ നുഴഞ്ഞുകയറി തിബത്തൻ പതാക ഉയർത്തുകയും ചൈനീസ് വിരുദ്ധമുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
കൃതികൾ
തിരുത്തുക- ക്രോസിങ് ദ ബോർഡർ
- കോറ
- ഷെംഷുക്ക്
പുരസ്കാരം
തിരുത്തുക2001 ൽ ഔട്ട്ലുക്ക്-പിക്കാദോർ പുരസ്കാരം
അവലംബം
തിരുത്തുക1.www.tenzintsundue.com 2. http://www.uneditedwritings.blogspot.in/2010/07/blog-post_4673.html