തെരേസ മാക്കീൽ
അമേരിക്കൻ ലേബർ പ്രവർത്തകയും, വിദ്യാഭ്യാസവിചക്ഷണയുമായിരുന്നു തെരേസ മാക്കീൽ (Theresa Serber Malkiel, ജീവിതകാലം: 1874-1949). ഫാക്ടറി ജോലിയിലൂടെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലിലേക്കു വന്ന ആദ്യ സ്ത്രീ ആയിരുന്നു. അവരുടെ 1910-ലെ നോവൽ, 'The Diary of a Shirtwaist Striker' ന്യൂയോർക്ക് സംസ്ഥാനത്തെ തൊഴിൽ നിയമം ഉടച്ചുവാർക്കുവാൻ സഹായിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടി (SPA) യിലെ സ്ത്രീകളുടെ നാഷണൽ കമ്മിറ്റിയുടെ തലവളായിരുന്ന തെരേസ മാക്കീൽ സ്ഥാപിച്ച 'annual Woman's Day ' യിൽ [1] നിന്നാണ് അന്താരാഷ്ട്ര വനിതാ ദിനത്തിനുള്ള (International Women's Day) ചിന്താപദ്ധതി കിട്ടിയത് [2]. 1911 ൽ അമേരിക്കൻ തെക്ക് സംസഥാനങ്ങളിലെ പ്രസംഗ പര്യടന സമയത്ത് പാർട്ടിക്കുള്ളിലെ വെള്ളക്കാരുടെ ആധിപത്യത്തിന്റെ ( white supremacism ) പ്രശ്നം ശ്രദ്ധയിൽ കൊണ്ട് വരാൻ ശ്രമിച്ചു. പിന്നീടുള്ള വർഷം അവർ സ്ത്രീതൊഴിലാളികൾക്ക് 'മുതിർന്നവർക്കുള്ള വിദ്യാഭ്യാസപദ്ധതികൾ' (Adult education)നൽകുന്നതിനായി തന്റെ ജീവിതം ചെലവഴിച്ചു.
തെരേസ മാക്കീൽ | |
---|---|
ജനനം | Theresa Serber മേയ് 1, 1874 |
മരണം | നവംബർ 17, 1949 | (പ്രായം 75)
തൊഴിൽ | Labor activist, author |
ജീവിതപങ്കാളി(കൾ) | Leon Malkiel |
കുട്ടികൾ | Henrietta |
അവലംബം
തിരുത്തുക- ↑ Miller (1978), pp. 195, 197.
- ↑ "International Women's Day". United Nations.