തെരേസ ഫൊക്കാദസ്
ഒരു സ്പാനിഷ് ഭിഷഗ്വരയും കത്തോലിക്കാസഭയിലെ ബനഡിക്ടൻ സന്ന്യാസിനീസമൂഹത്തിലെ അംഗവും ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരകയും സാമൂഹ്യ പ്രവർത്തകയുമാണ് സിസ്റ്റർ തെരേസ ഫൊക്കാദസ്(ജനനം : 1966). പൊതുജനാരോഗ്യ മേഖലയിലും ക്രിസ്തീയ സ്ത്രീ വാദ പ്രസ്ഥാനത്തിലും സ്വതന്ത്ര കാറ്റലോണയ്ക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിലും സിസ്റ്റർ സജീവമാണ്.[1]
തെരേസ ഫൊക്കാദസ് | |
---|---|
ജനനം | 1966 | (58 വയസ്സ്)
ദേശീയത | Spanish |
കലാലയം | University of Barcelona, Cambridge University, |
തൊഴിൽ | Benedictine nun |
അറിയപ്പെടുന്നത് | Christian feminism, public health activism, Catalan independence activism |
ജീവിതരേഖ
തിരുത്തുകസ്പെയിനിൽ കാറ്റലോണയിലെ സെന്റ് ബനറ്റ് ആശ്രമത്തിലെ അന്തേവാസിയാണ്. 1966ൽ ബാഴ്സലോണയിലാണ് ജനിച്ചത്. ബാഴ്സലോണ സർവകലാശാലയിൽനിന്ന് വൈദ്യശാസ്ത്രബിരുദം നേടിയശേഷം ന്യൂയോർക്കിലെ സ്കൂൾ ഓഫ് മെഡിസിനിൽ ഹൗസ് സർജൻസി ചെയ്തു. തുടർന്ന് ഹവാർഡിലും കേംബ്രിഡ്ജിലും പഠിച്ചു. 2004ൽ പൊതുജനാരോഗ്യത്തിൽ പിഎച്ച്ഡി നേടി. 2009ൽ കാറ്റലോണ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിലും ഗവേഷണബിരുദം കരസ്ഥമാക്കി. 1997ൽ സഭാവസ്ത്രം സ്വീകരിച്ച് കന്യാസ്ത്രീയായി.[2]
സ്പെയിനിൽ എച്ച്1എൻ1 പനി പടർന്നപ്പോൾ പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമായി സംഘടിപ്പിക്കാൻ സിസ്റ്റർ മുന്നിട്ടിറങ്ങി. പനിക്കായി തയ്യാറാക്കിയ വാക്സിൻ ആവശ്യമായ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും ഉപയോഗ്യമായതല്ലെന്നും സിസ്റ്റർ ആരോപിച്ചിരുന്നു.[3] യൂ ട്യൂബിൽ ടൈപ്പ് 1 എ ഫ്ലൂവിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു.
കൃതികൾ
തിരുത്തുക- "Manifesto for the convening of a constituent process in Catalonia" (സ്പെയിനിലെ പ്രമുഖ സാമ്പത്തികചിന്തകനായ അർക്കാദി ഒളിവറുമായി ചേർന്നെഴുതിയത്)
- La Trinitat avui (Trinity today) (Publicacions de l’Abadia de Montserrat, 2005)
- Els crims de les grans companyies farmacèutiques (The crimes of big pharmaceutical companies) (Cristianisme i Justícia, 2006)
- La teologia feminista en la història (Feminist theology in history) (Fragmenta Editorial, 2007)
പ്രവർത്തനശൈലി
തിരുത്തുകകാറ്റലോണിയൻ സ്വതന്ത്ര്യം നേടുന്നതിനായി, സ്വയം സംഘാടനത്തിലും self-organization)സാമൂഹ്യ മുന്നേറ്റത്തിലും ഊന്നിയ പുത്തൻ രാഷ്ട്രീയ - സാമൂഹ്യ മാതൃകയാണ് സ്പെയിനിലെ പ്രമുഖ സാമ്പത്തികചിന്തകനായ അർക്കാദി ഒളിവറുമായി ചേർന്ന് തയ്യാറാക്കിയ "മാനിഫെസ്റ്റോ ഫോർ ദ കൺവീനിംഗ് ഓഫ് എ കോൺസിസ്റ്റ്യുവന്റ് പ്രോസസ് ഇൻ കാറ്റലോണിയ" എന്ന രേഖയിലെ പത്തിന അജൻഡ മുന്നോട്ടുവച്ചാണ് സിസ്റ്റർ തെരേസയുടെ പ്രവർത്തനം: ഇവയാണവ :[4]
- എല്ലാ ബാങ്കുകളും സർക്കാർ ഏറ്റെടുക്കുക, പണത്തിന്റെ ഊഹക്കച്ചവടം തടയുക.
- തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കുക, മെച്ചപ്പെട്ട ശമ്പളവും പെൻഷനും നൽകുക, തൊഴിൽസമയം കുറയ്ക്കുക, വീട്ടിൽ കഴിയുന്ന രക്ഷിതാക്കൾക്ക് മാന്യമായി ജീവിക്കാനുള്ള പെൻഷൻ നൽകുക.
- കലർപ്പില്ലാത്ത പങ്കാളിത്ത ജനാധിപത്യം സാധ്യമാക്കുക, രാഷ്ട്രീയ അഴിമതി ഇല്ലാതാക്കുക.
- എല്ലാവർക്കും അന്തസ്സുള്ള പാർപ്പിടം.
- സർക്കാർ ജനക്ഷേമപദ്ധതികളുടെ ഫണ്ട് വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കുക, എല്ലാ പൊതുസേവനങ്ങളും ദേശസാൽക്കരിക്കുക.
- സ്വന്തം ശരീരത്തിന്മേലുള്ള നിയന്ത്രണാവകാശം ഉറപ്പാക്കുക, ഗർഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക് നൽകുക.
- പരിസ്ഥിതിസൗഹൃദ സാമ്പത്തികനയങ്ങൾ, ഊർജമേഖലയുടെ ദേശസാൽക്കരണം.
- വംശവിവേചനം അവസാനിപ്പിക്കുക, കുടിയേറ്റനിയമങ്ങൾ മനുഷ്യത്വപരമാക്കുക.
- പൊതുമാധ്യമങ്ങളെ ജനാധിപത്യപരമായ ഉടമസ്ഥതയിൽ കൊണ്ടുവരിക
- സാർവദേശീയ ഐക്യദാർഢ്യം, നാറ്റോ സഖ്യം വേണ്ട, ഭാവിയിലെ സ്വതന്ത്ര കാറ്റലോണയ്ക്ക് പട്ടാളവും വേണ്ട.
വ്യത്യസ്ത നിലപാടുകൾ
തിരുത്തുകഗർഭഛിദ്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിസ്റ്റർ തെരേസയുടെ നിലപാട് കത്തോലിക്കാസഭയിലെ ചില കേന്ദ്രങ്ങളെ ചൊടിപ്പിച്ചു. സ്ത്രീകൾക്ക് പൗരോഹിത്യപദവി നൽകണമെന്നും കത്തോലിക്കാസഭ നവീകരിക്കപ്പെടണമെന്നും സിസ്റ്റർ അഭിപ്രായപ്പെടുന്നു. ഔഷധവ്യവസായരംഗത്തെ നെറികേടുകൾ സംബന്ധിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Keeping up with Teresa Forcades, a nun on a mission". The Guardian. 17 May 2013. Retrieved 06 ഒക്ടോബർ 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ സാജൻ എവുജിൻ (2013 ഒക്ടോബർ 6). "സിസ്റ്റർ തെരേസ". ദേശാഭിമാനി. Retrieved 2013 ഒക്ടോബർ 6.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "A nun speaks out on the H1N1 Pandemic". Iglesia Descalza. 8 October 2009. Archived from the original on 2013-11-13. Retrieved 20 May 2013.
- ↑ "Teresa Forcades i Arcadi Oliveres promouen un manifest 'per un procés constituent a Catalunya'". VilaWeb.cat. 10 April 2013. Retrieved 20 May 2013.
പുറം കണ്ണികൾ
തിരുത്തുക- Sister Teresa Forcades: Europe's most radical nun, BBC News
- Biography of Sister Teresa Forcades
- Desmontando a la monja-bulo. El País 1 January 2009