കേരളത്തിൽ നിന്നുള്ള പരമ്പരാഗത മധുര പലഹാരങ്ങളിൽ ഒന്നാണ് തെരളിയപ്പം. സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തെരളിയപ്പം എന്നറിയപ്പെടുന്ന ഈ വിഭവം വടക്കൻകേരളത്തിൽ കുമ്പിളപ്പം എന്നും വിളിക്കപ്പെടുന്നു. എന്നാൽ കുമ്പിളപ്പത്തിന്റെ ഘടന വ്യത്യസ്തമാണ്. ചായ സമയത്ത് ലഘുഭക്ഷണമായിട്ടാണ് ഇത് സാധാരണയായി നൽകുന്നത്. ആറ്റുകാൽ പൊങ്കാല സമയത്ത് ഈ വിഭവം പ്രത്യേകമായി ഉണ്ടാക്കാറുണ്ട്.

തെരളിയപ്പം

അരിപൊടി, ശർക്കര, ഞാലിപൂവൻ പഴം, തേങ്ങ, ഏലക്ക, ജീരകം എന്നിവ അരച്ചെടുത്ത് വയണയിലക്കുമ്പിളിൽ നിറച്ച് ആവിയിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്.[1][2]

അവലംബം തിരുത്തുക

  1. "വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം - Vayanayila appam/ kumbil appam/ therali appam" (in അമേരിക്കൻ ഇംഗ്ലീഷ്). 2014-11-10. Retrieved 2024-01-25.
  2. Swathi (2021-02-12). "Therali appam/ Kumbilappam" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-01-25.
"https://ml.wikipedia.org/w/index.php?title=തെരളിയപ്പം&oldid=4018487" എന്ന താളിൽനിന്ന് ശേഖരിച്ചത്