തെമ്പവാണി[1][2](தேம்பாவணி in Tamil) (The Unfading Garland) തമിഴ് ക്ലാസിക്കുകളിൽ ഒന്നാണ്. യേശുക്രിസ്തുവിന്റെ ഭൗമിക പിതാവായ യോസേഫിന്റെ ജീവിതത്തെക്കുറിച്ചുള്ള വീരമാമുനിവാറിന്റെ (Constanzo Beschi), ഒരു കാവ്യരചനയാണ്. തമിഴ് ഡിവൈൻ കോമഡി മുപ്പത്തിയഞ്ചു ഖണ്ഡികകളായും 3,615 സ്റ്റാൻസകളായും തിരിച്ചിരിക്കുന്നു. "കിഴക്കൊ പടിഞ്ഞാറോ ഏതെങ്കിലും സാഹിത്യത്തിൽ എഴുതിയ വിശുദ്ധ ജോസഫിനെ ബഹുമാനിക്കുന്ന ഏറ്റവും മഹത്തായ ഇതിഹാസകാവ്യമാണിത്" എന്ന് ബൗംകാർട്ട്നർ പറയുന്നു. ഇത് യോസേഫിന്റെ (வளன், சூசை) ജനനത്തോടെ ആരംഭിക്കുന്നു (സ്വർഗീയ മഹത്വത്തിൽ ത്രിത്വ ദൈവത്തിന്റെ "കിരീടധാരണ"ത്തിൽ അവസാനിക്കുന്നു.

  1. Wikisource-logo.svg Herbermann, Charles, ed. (1913). "Costanzo Giuseppe Beschi". Catholic Encyclopedia. New York: Robert Appleton Company.
  2. http://jamessundarchithambaram.blogspot.sg/2009/07/research-on-beschis-tembavani.html

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തെമ്പവാണി&oldid=3313353" എന്ന താളിൽനിന്ന് ശേഖരിച്ചത്