തെണ്ട് (പലഹാരം)
മദ്ധ്യകേരളത്തിൽ പറവൂർ, ചേർത്തല തുടങ്ങിയ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഒരു നാടൻ പലഹാരമാണ് തെണ്ട്.
അരിപ്പൊടി, ശർക്കര, തേങ്ങ ചിരകിയത്, എള്ള്, മുന്തിരി, അണ്ടിപ്പരിപ്പ് തുടങ്ങിയവ ചേർത്ത് കമുകിൻപാളയിൽ പൊതിഞ്ഞു തുന്നിക്കെട്ടി കനലിലിട്ട് ദീർഘനേരം വേവിച്ചെടുക്കുന്ന സ്വാദിഷ്ഠമായ പലഹാരമാണ് ഇത്.
ചേർത്തലയിലെ വാരനാട് ദേവീക്ഷേത്രം, പറവൂരിലെ കാളികുളങ്ങര ദേവീക്ഷേത്രം[1] തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് നിവേദ്യവും പ്രസാദവുമായി ലഭിക്കും. കാളികുളങ്ങര ക്ഷേത്രത്തിൽ കാൽത്തെണ്ട്, കൈത്തെണ്ട്, ആൾത്തെണ്ട് എന്നിങ്ങനെ പല വിധത്തിലുള്ള തെണ്ടുകൾ നിവേദിക്കാറുണ്ടത്രേ[2]
പാകം ചെയ്യുന്ന വിധം
തിരുത്തുകഉരുക്കിയ ശർക്കര, അരിപ്പൊടി, സുഗന്ധ വ്യഞ്ജനങ്ങൾ, തുടങ്ങിയവ ചേർത്തു കുഴച്ച് കവുങ്ങിന്റെ പാളയിൽ നീളത്തിൽ കെട്ടിയശേഷം മണലിൽ കുഴിച്ചിട്ട് അതിനുമേൽ തീകത്തിച്ച് ചുട്ടെടുക്കുകയാണ് ചെയ്യുക. ഇത് പാകമാകാൻ എട്ടു മണിക്കൂറോളം സമയമെടുക്കും[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 "അഗ്‌നികുണ്ഡങ്ങൾ നിറഞ്ഞ് കാളികുളങ്ങര". മാതൃഭൂമി. 24 ഫെബ്രുവരി 2012. Retrieved 19 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി] കാളികുളങ്ങര പ്രസാദ ഊട്ട്