ചിറക്കൽ രാജയുടെ പടനായർ ആയിരുന്ന വ്യക്തിയായിരുന്നു തെക്കൻ കുറ്റി പട്ടാളി എന്ന് അറിയപ്പെടുന്ന പട്ടർക്കണ്ടി കാരണവർ. വാണിയ സമുദായക്കാരനായ പട്ടർക്കണ്ടി തറവാട്ടിലെ തലമുതിർന്ന കാരണവർ ഈ സ്ഥാനം അലങ്കരിച്ച്‌ പോരുന്നു. പാട്ടാളി എന്നത്‌ ചിറക്കൽ രാജാവ്‌ നൽകിയ വിരുദ്‌ നാമം ആണ്. ഇന്നും തെക്കൻ കുറ്റി(ചിറക്കൽ) സ്വരൂപത്തിൽ കൽപ്പനാധികാരം പട്ടാളിക്കുണ്ട്‌. ഇദ്ദേഹത്തിന്റെ പീഠപ്രതിഷ്ട പാട്ടു കൊട്ടിലിൽ നിവേധ്യാധികളോടെ ആരാധിച്ച്‌ വരുന്നു[1].തെക്കൻ കുറ്റി പട്ടാളി കോലത്തിരിയുടെ ഭണ്ഡാര ചിലവാലെ നിർമ്മിച്ച ക്ഷേത്രമാണ് മുച്ചിലോട്ട് ഭഗവതിയുടെ ഏഴ് ആരൂഡങ്ങളിൽ ആറാം സ്ഥാനത്തുള്ള വളപട്ടണം മുച്ചിലോട്ട്‌ ഭവതി ക്ഷേത്രം, ഇവിടുത്തെ വടക്കേ പടിയിൽ വച്ച്‌ പാട്ടാളിയുടെ സാന്നിധ്യത്തിൽ സമുദായിക തർക്കങ്ങൾ കരിവെള്ളൂർ വലിയച്ചൻ കാവിലച്ചൻ കോലാവിലച്ചൻ എന്നിവർ സംസാരിച്ച്തീരുമാനം പാട്ടാളിയുടെ പ്രതിനിധിയെ അറിയിക്കും. ആ തീരുമാനം മുച്ചിലോട്ട് കഴകങ്ങളിലെ അന്തിമ വിധിയാണ്[2].വളപട്ടണം കോട്ടയിലേക്ക്‌ പാട്ടാളിയുടെ ഈ മുച്ചിലോട്ടിൽ നിന്ന് ഇന്നത്തെ കാലത്തും നടക്കുന്ന എഴുന്നള്ളത്ത്ത്‌ ഒരു സവിശേഷതയാണു, വളപട്ടണം മുച്ചിലോട്ട് കളിയാട്ടം സമാപിച്ചാലേ പ്രസിദ്ധമായ ചിറക്കൽ കടലായി ശ്രീകൃഷ്ണക്ഷേത്രം ഉത്സവത്തിന് കൊടികയറൂ.

ചരിത്രം തിരുത്തുക

ആദി കടലായ്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശ്ശനത്തിനെത്തിയ ചിറക്കൽ തമ്പുരാനെ വധിക്കാൻ ഒരു കൂട്ടം എതിരാളികൾ വന്നു, എന്നാൽ ചിറക്കൽ പടയാളിയായ പട്ടർക്കണ്ടി വാണിയൻ സമയോചിതമായ്‌ അവർക്കെതിരെ വാളെടുത്ത്‌ ചാടി വീഴുകയും പോരാടുകയും അവരെ തുരത്തുകയും ചെയ്തു, അമ്പല നടയിൽ ഒളിഞ്ഞിരുന്നു ഭയാശങ്കയിൽ ചിറക്കൽ തമ്പുരാനും ക്ഷേത്ര പൂജാരിയും ഈ സാഹസിക പോരാട്ടം കണ്ടു നിന്നു , പോരാട്ടം കഴിഞ്ഞ്‌ എതിരാളികളെ പട്ടർക്കണ്ടി വാണിയൻ തുരത്തിയിട്ടും ഭയാശങ്ക തമ്പുരാനു മാറിയില്ല, ഇത്‌ കണ്ട വാണിയൻ ചുവട്‌ നീട്ടി ഭഗവാൻ കൃഷ്ണനെ തൊഴുതു ഇത്‌ കണ്ട ഭയം മാറിയ ചിറക്കൽ തമ്പുരാൻ ചോദിച്ചു എന്താണു പടനായരെ ഞാൻ തരേണ്ടത്‌ 'നാടാർ പാതി വേണോ? , നാട്ടിലെങ്ങും നിറഞ്ഞ്‌ നിൽക്കുന്ന പേരു വേണോ?' അപ്പോൾ വാണിയൻ മറുപടി പറഞ്ഞു" എനിക്ക്‌ പേരും മുച്ചിലോട്ട്‌ ഭഗവതിയെ കുടിയിരുത്തി പരിപാലിക്കാൻ നിലവും മതി". അങ്ങനെ പട്ടർക്കണ്ടി വാണിയനു പട്ടാളി എന്ന വിരുദ്‌ നാമം ചിറക്കൽ തമ്പുരാൻ നൽകി അതോടപ്പം ചിറക്കൽ തമ്പുരാന്റെ ഭണ്ടാര ചിലവോടെ വളപട്ടണം മുച്ചിലോട്ട്‌ ക്ഷേത്രവും പണി കഴിക്കപ്പെട്ടു. മുച്ചിലോട്ട്‌ ക്ഷേത്രത്തിലെ എല്ലാ കളിയാട്ടക്കാലത്തും തെക്ക്‌ ഭാഗത്തെ പള്ളിമാടത്തിൽ വച്ച്‌ ചിറക്കൽ തമ്പുരാൻ മുച്ചിലോട്ട്‌ ഭഗവതിയെ ദർശ്ശിക്കുമായിരുന്നു.

  1. kannur metro news. "മുച്ചിലോട്ട്കാവുകളിൽ ആറാമത്തെ ആരൂഡവും ചിറക്കൽ പാട്ടാളി പ്രതിഷ്ഠയുള്ള മലബറാലെ ചിരപുരാതനമായ വളപട്ടണം മുച്ചിലോട്ട് കളിയാട്ട മഹോത്സവം തുടങ്ങി" (in ഇംഗ്ലീഷ്). Retrieved 2020-08-27.[പ്രവർത്തിക്കാത്ത കണ്ണി]
  2. |കോലത്തിരിയുടെ പടയാളി ആയിരുന്നു തെക്കൻ കുറ്റി പാട്ടാളി[[1]]
"https://ml.wikipedia.org/w/index.php?title=തെക്കൻ_കുറ്റി_പാട്ടാളി&oldid=3805136" എന്ന താളിൽനിന്ന് ശേഖരിച്ചത്