തെക്കേക്കര കുടുംബ ചരിത്രം

തിരുത്തുക
 
പാലയൂർ പള്ളി ഇന്ന് .

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് തൃശ്ശൂർ എറണാകുളം ജില്ലകളിൽ തെക്കേക്കര എന്ന വീട്ടുപേരോട് കൂടി സീറോ മലബാർ സഭ, മലങ്കര യാക്കോബായ സുറിയാനി സഭ ,മാർ തോമാ സുറിയാനി സഭ സമുദായങ്ങളിൽ പെട്ട പല കുടുംബങ്ങളും ഉണ്ട് .അവയിൽ പലതുംപല കാരണങ്ങൾ കൊണ്ട് മൂല കുടുംബത്തിൽ നിന്നും പിരിഞ്ഞു പോയവരായി കണക്കാക്കപ്പെടുന്നു.


കുന്നംകുളത്തു നിന്നും ഗുരുവായൂർക്കുള്ള മാർഗ്ഗമധ്യേ ആർത്താറ്റ് എന്നൊരു സ്ഥലമുണ്ട് ആർത്താറ്റിന്റെ തെക്കേ അതിർത്തിയാണ് ചാട്ടുകുളങ്ങര ചാട്ടുകുളങ്ങര ചാട്ടുകുളം എന്ന പേരിൽ അറിയപ്പെടുന്ന ഒരു വലിയ കുളം സ്ഥിതി ചെയ്യുന്നു കുളത്തിന്റെ കിഴക്ക് വശത്ത് ഒരു ഹൈന്ദവ ക്ഷേത്രം സ്ഥിതിചെയ്യപ്പെടുന്നുണ്ട് ആ ക്ഷേത്രം ഒരു കാലത്ത് ചാട്ടക്കുളത്തിന്റെ തെക്കുവശത്തും വടക്കുവശത്തും പാർത്തിരുന്നതെക്കേക്കരതെക്കേക്കര ഇല്ലത്തിലും വടക്കേക്കര ഇല്ലത്തിലും പെട്ട നമ്പൂതിരി കുടുംബക്കാരുടെ വകയായിരുന്നു ഈ രണ്ട് ഇല്ലക്കാര്യം ചേർന്നാണ് ചാട്ടുകുളങ്ങര ക്ഷേത്രത്തിലെ വാർഷികോത്സവം കൊണ്ടാടിയിരുന്നത്. ക്രിസ്റ്റത്തിന്റെ ആരംഭകാലത്ത് ക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പ് സംബന്ധിച്ച് വടക്കേക്കര ഇല്ലക്കാരും തമ്മിൽ തർക്കം ഉണ്ടായിആ തർക്കം ക്ഷേത്ര സ്വത്ത് വിഭജിക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കി ക്ഷേത്രത്തിൽ തെക്കേക്കരക്കാരുടെ വിഹിതം ക്ഷേത്രനടയിൽ സ്വർണനാണയങ്ങളായി വച്ചു കൊടുക്കുന്നതിന് വടക്കേക്കര ഇല്ലക്കാർ സന്നദ്ധത പ്രകടിപ്പിച്ചു. ആ സ്വർണനാണയങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് തെക്കേക്കര ഇല്ലക്കാർ ഇല്ലത്തിലെ കാരണവർ ചാട്ടുകുളങ്ങര നിന്നും പാലയൂർക്കു പോവുകയും അവിടെ കുടുംബസമേതം താമസമാക്കുകയും ചെയ്തു.ചാട്ടക്കുളങ്ങരയിൽ നിന്നും വന്ന ആ കുടുംബക്കാർ ചാട്ടുകുളങ്ങര തെക്കേക്കര ഇല്ലക്കാരായി ഓല ആധാരങ്ങൾ വഴി അറിയപ്പെട്ടു.

തെക്കേക്കര ഇല്ലക്കാർ ക്രിസ്തുമതത്തിൽ

തിരുത്തുക

നമ്മുടെനമ്മുടെ കർത്താവ് ഈശോമിശിഹായുടെ വത്സല ശിഷ്യനായ മാർത്തോമാ ശ്ലീഹ സത്യവിശ്വാസം പ്രഘോഷിച്ചുകൊണ്ട് പാലയൂരിൽ ആയിരിക്കെ മാർത്തോമാ സിഹായിൽ നിന്നും തെക്കേക്കര ഇല്ലക്കാർ കുടുംബസമേതം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.ചാട്ടുകുളങ്ങര ക്ഷേത്രം നടയിൽ നിന്നും തെക്കേക്കരയിലത്തിലെ കാരണവർ ഏറ്റുവാങ്ങിക്കൊണ്ടുപോയ സ്വർണനാണയങ്ങളിൽ നല്ലൊരു ഭാഗം പാലയൂർ പള്ളിയുടെ നിർമ്മാണത്തിന് വേണ്ടി ചെലവഴിച്ചു പാലയൂർ ക്രൈസ്തവ ദേവാലയത്തിന്റെ നിർമ്മാണത്തിൽ തെക്കേക്കര കുടുംബക്കാർ വഹിച്ച പങ്കിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി കുടുംബത്തിലെ മൂത്ത സന്താനത്തെ കൊണ്ട് പാലയൂർ പള്ളിയിൽ നേർച്ച ഇടീക്കുക എന്ന ചടങ്ങ് തെക്കേക്കര കുടുംബത്തിൽ പലരും ഇന്നും തുടർന്ന് പോരുന്നുണ്ട്.തെക്കേക്കര കുടുംബക്കാരുടെ ക്രിസ്ത്യൻ പേരുകളിൽ ഉണ്ണി എന്ന വിശേഷണപഥം ചേർക്കുന്നത് ആ കുടുംബക്കാരുടെ നമ്പൂതിരി പാരമ്പര്യത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ടിപ്പുവിന്റെ പടയോട്ട കാലത്ത് മതംമാറ്റ ഭീഷണിയെ അതിജീവിക്കുന്നത് വേണ്ടി പാലയൂരിലെ പല ക്രൈസ്തവ കുടുംബങ്ങളും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റി അക്കൂട്ടത്തിൽ തെക്കേക്കര കുടുംബക്കാരും ഉൾപ്പെട്ടു പോയതുകൊണ്ടാണ് ഇന്ന് പാലയൂരിൽ തെക്കേക്കര കുടുംബക്കാർ ഇല്ലാതെ വന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നത്.


കുന്നംകുളം ചൊവ്വാനൂർ ആർത്താറ്റ് വെണ്ടൂര് മാള പാറക്കടവ് തൃശൂർ ഇരഞ്ഞാലക്കുട പുതുശ്ശേരി പഴുവിൽ കാരാഞ്ചിറ ചേർത്ത് വാപ്പാലശ്ശേരി കോതമംഗലം ചുണങ്ങംവേലി കറുകുറ്റി ഇടക്കുന്ന മഞ്ഞുമ്മൽ ചേലക്കര രാജാക്കാട് എറണാകുളം പയ്യന്നൂർ മലയാറ്റൂർ കളമശ്ശേരി വിളക്കുമാടം കുട്ടമ്പുഴ ചാത്തമറ്റം മുതലക്കോടം തുടങ്ങിയ സ്ഥലങ്ങളിലും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലും ഇന്നത്തെ കുടുംബക്കാർ പാർത്തു വരുന്നു കുടുംബത്തിൽ നിന്നും പല യുവാക്കളും തുളുനാട്ടിൽ പോയി കായിക അഭ്യാസമുറകൾ വന്നിരുന്നതായി കാരാഞ്ചിറയിലെ തെക്കേക്കര വാറുണ്ണി തയ്യാറാക്കിയ കുടുംബ ചരിത്രത്തിൽ വ്യക്തമായും പ്രതിപാദിച്ചിട്ടുണ്ട് അവരുടെ അഭ്യാസമുറകൾ വിശദീകരിക്കുന്ന ഓല ഗ്രന്ഥങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുമുണ്ട് അഭിപ്രായത്തിൽ തെക്കേക്കര കുടുംബത്തിൽ പെട്ട ഒരാൾ പാലയൂരിൽ നിന്നും കുടുംബസമേതം പുതുശ്ശേരിയിൽ വന്ന താമസമാക്കി വർഷങ്ങൾക്ക് ശേഷം പുതുശ്ശേരിയിൽ നിന്നും ആ ശാഖയിൽപ്പെട്ട ഒരു കുടുംബം കാരാഞ്ചിറയിലേക്ക് താമസം മാറി പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് കാരാഞ്ചിറയിൽ നിന്നും പുത്തൻചിറയിലേക്ക് കുടുംബത്തിലെ അംഗൻമാറി താമസിച്ചു അദ്ദേഹത്തിന് ഒരു മകൻ മാത്രമായിരുന്നു ഉണ്ടായിരുന്നത് കായികാഭ്യാസം മുറകൾ അഭ്യസിച്ചിരുന്ന നായകമകൻ വാപ്പാലിശ്ശേരിയിലെ പാലാട്ടി കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും സ്ഥലം വാങ്ങി സ്ഥിരതാമസമാക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=തെക്കേക്കര_കുടുംബം&oldid=3927670" എന്ന താളിൽനിന്ന് ശേഖരിച്ചത്