തെക്കുംകൂർ റാണി (ചരിത്രനോവൽ)

തെക്കുംകൂർ രാജവംശത്തിന്റെ പശ്ചാത്തലത്തിൽ കുറുപ്പംവീട്ടിൽ ഗോപാലപിള്ള രചിച്ച ചരിത്രാഖ്യായികയാണ് തെക്കുംകൂർ റാണി.[1]മൂന്നു നോവലുകളാണ് ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ടത്.1948 ൽ ഇത് പ്രസിദ്ധീകരിച്ചു.ഈ കൃതിയിൽ തെക്കുംകൂർ ഭരണകാലത്ത് നിലവിലുണ്ടായിരുന്ന യുദ്ധമുറകൾ,സാമൂഹ്യവ്യവസ്ഥിതി,ദത്ത് സമ്പ്രദായം എന്നിവ വിവരിക്കുന്നുണ്ട്.ചെമ്പകശ്ശേരിയുടെ അധീനതയിലാകുന്നതിനു മുൻപ് പുറക്കാട് തുറമുഖം തെക്കുംകൂറിന്റെ അധീനതയിലായിരുന്നെന്ന് ഈ കൃതിയിൽ പ്രസ്താവിക്കുന്നു.

കഥാപാത്രങ്ങൾ

തിരുത്തുക
  • രാജരാജവർമ്മ -ഭരണാധികാരി
  • കുഞ്ഞിക്കാവു കെട്ടിലമ്മ- രാജപത്നി
  • റസ്റ്റം‌- നാവികൻ
  • ഭവാനിത്തമ്പുരാട്ടി- രാജാവിന്റെ ഭാഗിനേയി
  • ഉദയനൻ- ഭവാനിയുടെ പുത്രൻ
  • ഇന്ദിര-രാജാവിന്റെ മകൾ
  • ഉണ്ണുനീലി-പരിചാരിക
  • പറവൂർ രാജാവ്
  • പറവൂർ റാണി
  • കൗസല്യകുമാരി-പറവൂർ രാജകന്യക
  • കണ്ടങ്കോരൻ മാരാർ- രാജാവിന്റെ സഹായി
  • കുഞ്ഞുണ്ണിരാജ- പറവൂർ സേനാധിപതി
  • കുട്ടൻരാജ-കുഞ്ഞുണ്ണിയുടെ പുത്രൻ
  • പാർവ്വതി- പൂക്കാരി
  • ഉക്കണ്ടവാര്യർ- കുട്ടന്റെ സുഹൃത്ത്.
  1. https://archive.org/details/ThekkumkoorRan