ജി.എം.വി.എച്ച്.എസ്.എസ്.ഗേൾസ്, തൃശ്ശൂർ
തൃശ്ശൂർ പട്ടണത്തിൽ ചെമ്പൂക്കാവ് പാലസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാള മീഡിയം സർക്കാർ വിദ്യാലയമാണ് ജി.എം.വി.എച്ച്.എസ്.എസ്.ഗേൾസ്, തൃശ്ശൂർ. ഇത് തൃശ്ശൂർ മോഡൽ ഗേൾസ് സ്കൂൾ എന്നും അറിയപ്പെടുന്നു. 1889 ജൂൺ 1ന് ഈ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിൽ പെൺകുട്ടികൾക്കായി പണിത ആദ്യത്തെ സ്കൂൾ കൂടിയാണ്[1]. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ, നെഹ്‌റു പാർക്കിന് എതിർവശമായും സ്വപ്ന തിയേറ്ററിന് വലതു വശമായും ഈ സ്കൂളിലേക്ക് പ്രവേശിക്കുവാൻ ഒരു വാതിൽ കൂടിയുണ്ട്.
തരം | എൽ.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |
---|---|
സ്ഥാപിതം | 1889, കേരള വർമ്മ അഞ്ചാമൻ |
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
ക്യാമ്പസ് | തൃശ്ശൂർ നഗരം |
ഈ സ്കൂൾ അങ്കണത്തിൽ തന്നെയാണ് ശ്രീരാമവർമ്മ കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് (പഴയ എസ്.ആർ.വി. മ്യൂസിക് സ്കൂൾ) എന്ന ഗവ.മ്യൂസിക് കോളേജും പ്രവർത്തിക്കുന്നത്. മുൻപ്, ഈ സ്ഥാപനം സ്കൂൾ തലത്തിലായിരുന്നപ്പോൾ മോഡൽ ഗേൾസ് സ്കൂളിന്റെ നടത്തിപ്പിൻക്കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. രണ്ടിന്റെയും പ്രധാനാധ്യാപകനും ഒരാളായിരുന്നു.
ചരിത്രം
തിരുത്തുക1889-ൽ, അന്നത്തെ കൊച്ചി രാജാവായിരുന്ന കേരള വർമ്മ അഞ്ചാമൻ വിക്ടോറിയ രാജ്ഞിയുടെ നാമധേയത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ സമീപമാണ് ഈ സ്കൂൾ ആദ്യം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരം സ്‌കൂളിന്റെ പേര് മോഡൽ ഗേൾസ് സ്കൂൾ എന്നാക്കി മാറ്റി.
പാഠ്യപദ്ധതികൾ
തിരുത്തുകഎൽ.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
ഭൗതികസൗകര്യങ്ങൾ
തിരുത്തുകഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.ഇ.സെക്ഷനിൽ പ്രൊഡൿഷന് കം ട്രയിനിങ് സെന്റർ സി.ബി.പി.എം-ന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.[2]
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- സ്കൗട്ട് & ഗൈഡ്സ്
- ബൂട്ടിപാ൪ല൪
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇക്കൊ ക്ലബ്ബ്
അവലംബം
തിരുത്തുക- ↑ "മോഡലിന് നടക്കാവ് മോഡൽ". mathrubhumi.com. 2016 ഫെബ്രുവരി 09. Archived from the original on 2016-02-18. Retrieved 2016 ഫെബ്രുവരി 09.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മോഡൽ ഗേൾസ് സ്‌കൂളിൽ ലൈബ്രറി - റീഡിങ് റൂം ഉദ്ഘാടനം". mathrubhumi.com. 2015 ജൂലൈ 08. Archived from the original on 2020-11-30. Retrieved 2015 ജൂലൈ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറമെനിന്നുള്ള കണ്ണികൾ
തിരുത്തുക- ഫേസ്ബുക്
- GMVHSS FOR GIRLS THRISSUR[പ്രവർത്തിക്കാത്ത കണ്ണി]
- Gmvhss For Girls Thrissur School
- GMVHSS FOR GIRLS THRISSUR[പ്രവർത്തിക്കാത്ത കണ്ണി]