തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
തൃശ്ശൂരിൽ നടക്കുന്ന ഒരു വാർഷിക ചലച്ചിത്രമേളയാണ് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFT).[1] തൃശ്ശൂർ കോർപ്പറേഷൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമായി 2004 ഓഗസ്റ്റിൽ ഇത് ആരംഭിച്ചു.
2019
തിരുത്തുകമേഘാലയ സിനിമയായ ‘മ അമ’ ക്ക് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു.[2] ഡൊമനിക് മെഗം സംഗ്മ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന താണ് പുരസ്കാരം. സംവിധായകനായ ഗിരീഷ് കാസറവള്ളിയായിരുന്നു ജൂറി ചെയർമാൻ.[3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-08-11. Retrieved 2019-08-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-11. Retrieved 2019-08-11.
- ↑ https://mal.wokejournal.com/2019/03/22/award-for-film-from-meghalaya-at-t-i-f-f/