തൃപ്പൂണിത്തുറ ഇരുമ്പുപാലം
തൃപ്പൂണിത്തുറ നഗരത്തിൽ സ്ഥിതി ചെയ്യുന്നതും രാജഭരണകാലത്ത് നിർമ്മിക്കപ്പെട്ടതുമായ ഒരു പാലമാണ് ഇരുമ്പുപാലം. തൃപ്പൂണിത്തുറയേയും ഇപ്പോഴത്തെ കൊച്ചി നഗരസഭയുടെ ഭാഗമായ പൂണിത്തുറയേയും ബന്ധിപ്പിച്ചുകൊണ്ട് ‘പൂർണാനദി’ക്ക് കുറുകെ ബ്രിട്ടീഷുകാർ പണിതീർത്തതാണ് ഈ പാലം. 1890-ൽ കേരളവർമ്മ അഞ്ചാമന്റെ ഭരണകാലത്താണ് പാലം നിർമ്മിക്കപ്പെട്ടത്. ഇപ്പോൾ പാലം അപകടാവസ്ഥയിലാണ്.
തൃപ്പൂണിത്തുറ ഇരുമ്പുപാലം | |
---|---|
Coordinates | 9°56′42″N 76°20′25″E / 9.94504°N 76.34014°E |
Crosses | പൂർണാനദി |
Locale | തൃപ്പൂണിത്തുറ |
ഉടമ | കേരള സർക്കാർ |
സവിശേഷതകൾ | |
Material | കാസ്റ്റ് അയൺ |
ചരിത്രം | |
തുറന്നത് | 1890 |
തൃപ്പൂണിത്തുറ മിനി ബൈപ്പാസ് നിർമ്മിക്കുന്നതിനു മുൻപ് മരട്, ഗാന്ധിസ്ക്വയർ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ആളുകൾ ഈ പാലമായിരുന്നു ആശ്രയിച്ചിരുന്നത്. കാൽനടക്കാർക്ക് സുഗമമായി പോകാൻ വേണ്ടി നടപ്പാലങ്ങളും ഇതിനോട് ചേർത്ത് പിൽക്കാലത്ത് നിർമ്മിച്ചു.
ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങൾക്ക് വെൽഡിങ് ഇല്ലാതിരുന്ന കാലത്താണ് ലണ്ടനിലെ ‘വെസ്റ്റ് വുഡ് ബെയ്‌ലി എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനി' ഇരുമ്പുപാലം പണിതത്.[1] പാലത്തിന്റെ തൂണുകൾ ‘കാസ്റ്റ് അയൺ’ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. ഇന്നത്തെപ്പോലെ പൈലിങ് ഇല്ലാതിരുന്ന കാലത്താണ് ഖലാസികളെ ഉപയോഗിച്ച് പുഴയിൽ കാസ്റ്റ് അയൺ തൂണുകൾ സ്ഥാപിച്ചത്. ബ്രിട്ടനിൽ നിന്ന് പാലത്തിനായുള്ള ഭാഗങ്ങൾ കൂട്ടിച്ചേർത്ത് എത്തിക്കുകയായിരുന്നു.
അവലംബം
തിരുത്തുക- ↑ "ഓർമയിലേക്കൊരു പാലം". Archived from the original on 10 ഒക്ടോബർ 2020. Retrieved 10 ഒക്ടോബർ 2020.