തൃപ്പാക്കട ശ്രീകൃഷ്ണക്ഷേത്രം
മലപ്പുറം ജില്ലയിലെ ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ കിഴക്കേ പാണ്ടിക്കാട് നിന്നും മേലാറ്റൂർ റൂട്ടിൽ ഒരു കി.മി. അകലെയായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തൃപ്പാക്കട ശ്രീകൃഷ്ണക്ഷേത്രം. പ്രധാനമൂർത്തി വിഷ്ണുവാണ്, പടിഞ്ഞാറോട്ടാണ് ദർശനം. ഒലിപ്പുഴയോരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണ ജയന്തിയും, ഗുരുവായൂർ ഏകാദശിയും മുൻപ് ആഘോഷിച്ചിരുന്നു. തൃപ്പാക്കട ഷാരടിമാരുടെ ക്ഷേത്രമായിരുന്നു ഇത്. ഇതിനടുത്ത് കീഴ്തൃക്കോവിൽ ശിവക്ഷേത്രമുണ്ട്, ഇതും പുഴയോരത്താണ്. കിഴക്കോട്ടു ദര്‍ശനം.