തൃപ്പനച്ചി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം


മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തൃപ്പനച്ചി. മഞ്ചേരി മുൻസിപ്പാലിറ്റിയുടെയും മൊറയൂർ-കുഴിമണ്ണ (കിഴിശേരി), കാവനൂർ പഞ്ചായത്തുകളുടെയും ഇടയിലുള്ള പുൽപ്പറ്റ പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. പുൽപ്പറ്റ പഞ്ചായത്തിലെ 5(പൂർണമായും )4(ചെറിയ ഭാഗം )6(ചെറിയ ഭാഗം )2(ചെറിയ ഭാഗം ) എന്നീ നാല് പഞ്ചായത്തു വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃപ്പനച്ചി ദേശം.5 ആം വാർഡാണ്‌ യഥാർത്ഥ തൃപ്പനച്ചിയെങ്കിലും മറ്റ് വാർഡുകളിലേക്ക് തൃപ്പനച്ചിയുടെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് . ഹരിജൻ കോളനികളുള്ള തൃപ്പനച്ചിയിലെ ആക്കപ്പുറം പൂരം ജില്ലയിൽ പ്രശസ്തമായ താലപ്പൊലി ഉത്സവങ്ങളിൽ ഒന്നാണ്. ഈഴവരും നായന്മാരുമടങ്ങുന്ന ഹിന്ദു വിഭാഗങ്ങളാണ് ബാക്കിയുള്ളവർ. തൃപ്പനച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി വന്ന് ഇവിടെ സ്ഥിരതാമസമാക്കിയ ഏതാനും ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ട്. ഒരു ഉൾനാടൻ ഗ്രാമമാണെങ്കിലും വളരെ കാലം മുമ്പുതന്നെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ഉണർവ് പ്രകടിപ്പിച്ചുവന്ന നാടാണ് തൃപ്പനച്ചി. 100ശതമാനമാണ് പ്രദേശത്തെ സാക്ഷരത[അവലംബം ആവശ്യമാണ്]. അഞ്ചാം വാർഡായ തൃപ്പനച്ചിയിൽ നൂറിൽ പരം സർക്കാർ ഉദ്യോഗസ്ഥരും 90% വീടുകളിലും ഡിഗ്രി യോഗ്യതയുള്ളവരുമാണ് . അത് കൊണ്ട് തന്നെ അഞ്ചാം വാർഡായ തൃപ്പനച്ചിയെ പുൽപ്പറ്റ പഞ്ചായത്തിലെ വി ഐ പി വാർഡായാണ് അറിയപ്പെടുന്നത് . 1915 ൽ തന്നെ ഇവിടെ എൽ.പി സ്‌കൂൾ നിലവിൽ വന്നു. നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന ആ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് 1500 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി, യു.പി ഡിവിഷനുകൾ ചേർന്നതാണ്. 1958 പ്രവർത്തനമാരംഭിച്ച വായനശാലയും തൃപ്പനച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക സ്വത്വരൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രസിദ്ധരായ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാർ , പ്രഭു വൈദ്യർ എന്നിവരിലൂടെയാണ് തൃപ്പനച്ചി ദേശത്തെ പലരും അന്നും ഇപ്പോഴും അറിയപ്പെട്ടിരിക്കുന്നത്.തൃപ്പനച്ചിയിലെ മുൻകാല പത്ര പ്രവർത്തകനായിരുന്ന ഇന്ദുകേഷ് തൃപ്പനച്ചിയാണ് തൃപ്പനച്ചിയുടെ ചരിത്രം എഴുതുന്ന നാട്ടുകാരൻ . അഖിലേന്ത്യാ സെവൻസ് ഫുട്‍ബോളിൽ തൃപ്പനച്ചി എന്ന നാടിന്റെ പേര് വാനോളം ഉയർത്തിയത് അൽ ശബാബ് തൃപ്പനച്ചിയാണ് . വിദേശ താരങ്ങൾ വന്ന് നിരവധി ട്രോഫികൾ തൃപ്പനച്ചിയുടെ ഷോക്‌കെയ്‌സിലേക്ക് അൽ ശബാബ് കൊണ്ട് വന്നു .തൃപ്പനച്ചിയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന തൃപ്പനച്ചി സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റി വ്യകതമായ പ്ലാനോടെ മുന്നേറി കൊണ്ടിരിക്കുന്ന സംഘടനയാണ് .തൃപ്പനച്ചിയിൽ നിന്ന് ആകസ്മികമായി മരണപ്പെട്ട ചെറുപ്പക്കാരെ വെച്ച് വീഡിയോ ആൽബവും ഈ സൊസൈറ്റി ചെയ്തിട്ടുണ്ട് . തൃപ്പനച്ചിയിലെ പ്രിയനക്കാരനായിരുന്ന ഡോ കൃഷ്ണന്കുട്ടിയുടെ നന്മ നിറഞ്ഞ ഡോക്ടറുടെ സേവന സന്ദേശം ഓര്മിപ്പിക്കുന്നതിനായി ഈ സൊസൈറ്റി എല്ലാ വർഷവും അവാർഡുകൾ നൽകുകയും ചെയ്ത് കൊണ്ടിരിക്കുന്നു .മലപ്പുറം ജില്ലാ ലീഗ് ഫുട്‍ബോൾ ടൂർണമെന്റിൽ കളിക്കുന്ന തൃപ്പനച്ചി സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റി മാത്രമാണ് പുൽപ്പറ്റ പഞ്ചായത്തിൽ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരമുള്ള ഏക ഫുട്ബോൾ ക്ലബ് . മലപ്പുറം ജില്ലാ ക്രിക്കറ്റ് ഡിവിഷൻ ലീഗിൽ കളിക്കുന്ന വിനയ ക്ലബ്ബ് തൃപ്പനച്ചി ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ അംഗീകരിച്ച പുൽപ്പറ്റ പഞ്ചായത്തിലെ ഏക ക്ലബ്ബാണ് .കിഡ്നി ക്യാൻസർ രോഗികളുടെ ചികിത്സക്ക് മാസ് ശേഖരണത്തിലൂടെ ലക്ഷ കണക്കിന് രൂപ സ്വരൂപിച്ച ലയൺസ് ക്ലബ്ബും ലോക്കൽ ഫുട്ബോൾ ടൂർണമെന്റുകളിൽ കളിക്കുന്ന ടൌൺ ടീം തൃപ്പനച്ചിയും കെ ആർ പി യും തൃപ്പനച്ചിയിലെ മറ്റ് ക്ലബ്ബ്കളാണ്. വ്യത്യസ്ത രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കായിക താരങ്ങളും കലാകാരന്മാരും പ്രഭാഷകരും എഴുത്തുകാരും തൃപ്പനച്ചി കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.2000 വർഷം മുമ്പുള്ള ശ്രീപെരുംതൃക്കോവിൽ ക്ഷേത്രവും പുരാതന നാണയങ്ങൾ ശേഖരിച്ച് പ്രസിദ്ധമായ അബ്ദുൽ അലി മാസ്റ്ററും തൃപ്പനച്ചിയിലാണ് .മറ്റ് നാടുകളിൽ നിന്ന് വ്യത്യസ്തമായി കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൃപ്പനച്ചിയിലെ യുവാക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പഞ്ചായത്തിലെ മറ്റ് പ്രദേശക്കാർക്ക് മാതൃകായാണ് തൃപ്പനച്ചി . പുൽപ്പറ്റ പഞ്ചായത്തിലെ ഏറ്റവും വലിയ പട്ടണവും പുൽപ്പറ്റയുടെ സാംസ്‌കാരിക തലസ്ഥാനവുമാണ് തൃപ്പനച്ചി .പ്രമുഖ പണ്ഡിതനായ തൃപ്പനച്ചി ഉസ്താദ് എന്ന് പറയുന്ന മുഹമ്മദ് മുസ്ലിയാർ ജീവിച്ച സ്ഥലമാണ് തൃപ്പനച്ചി . ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും രോഗികൾ വന്ന് കണ്ട് അസുഖം ഭേദമായി പോയിരുന്ന വൈദ്യ ശാലയായിരുന്നു പ്രഭുവൈദ്യരുടെ വൈദ്യശാല . മൂല കുരു അസുഖങ്ങൾക്ക് പേര് കേട്ട ചികിത്സയായിരുന്നു പ്രഭുവൈദ്യരുടെ അടുത്തുണ്ടായിരുന്നത് .പഞ്ചായത്ത് സ്റ്റേഡിയം , പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയും തൃപ്പനച്ചിയിൽ ഉണ്ട് . ആദ്യമായി ഒരു കാർ (അംബാസഡർ കാർ )വാങ്ങിയ ആൾ ചെമ്പകശ്ശേരി രാമചന്ദ്രനാണ് . ഡോക്ടർമാരായ ഡോ കൃഷ്ണൻകുട്ടി , ഡോ ഇബ്രാഹിം കുട്ടി എന്നിവർ തൃപ്പനച്ചിയിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ് .കേരള ഗ്രാമീൺ ബാങ്ക് , മഞ്ചേരി അർബൻ ബാങ്ക് , പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് എന്നിവയാണ് തൃപ്പനച്ചിയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ . തൃപ്പനച്ചി പോസ്റ്റ് ഓഫീസിന്റെ പിൻകോഡ് 673641 അകുന്നു . ബുള്ളറ്റുകളുടെ രാജാവ് എന്ന് മഞ്ചേരിക്കാർ വിളിക്കുന്ന ബുള്ളറ്റ് ഉമ്മറാക്കയെ കുറിച്ച് ഇന്ദുകേഷ് തൃപ്പനച്ചി ഒരു പുസ്തകം തയ്യാറാക്കുന്നു.കിടപ്പിലായ പഞ്ചായത്തിലെ രോഗികളെ പരിചരിക്കുന്നതിന് തൃപ്പനച്ചിയിൽ രൂപീകൃതമായ തൃപ്പനച്ചി പെയിൻ ആൻഡ് പാലിയേറ്റിവ് സെന്റർ നാന്നൂറോളം രോഗികളെയാണ് പരിചരിച്ച് കൊണ്ടിരിക്കുന്നത് .ഓരോ ദിവസം കഴിയും തോറും വളർന്ന് കൊണ്ടിരിക്കുന്ന തൃപ്പനച്ചി അങ്ങാടിയിൽ നിരവധി ബിസിസിനാസ് സ്ഥാപനങ്ങളും ആതുരാലയ ക്ലിനിക്കുകളും പ്രവർത്തിക്കുന്നു .

"https://ml.wikipedia.org/w/index.php?title=തൃപ്പനച്ചി&oldid=4107364" എന്ന താളിൽനിന്ന് ശേഖരിച്ചത്