തൃപ്തി ദേശായി

ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയയാണ്

ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന ഒരു സംഘടനയുടെ സ്ഥാപക നേതാവാണ് തൃപ്തി. ഞാനും വിശ്വാസിയാണ്, എന്നാൽ അന്ധമായ വിശ്വാസമല്ല എനിക്കുള്ളതെന്ന് പറയുന്ന തൃപ്തി, സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായുമായി പോരാടുന്ന വ്യക്തിയാണ്.വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടതോടെ ആണ് രാഷ്ട്രീയം ഉപേക്ഷിച്ചത്.

Trupti Desai
ജനനം (1985-12-12) ഡിസംബർ 12, 1985  (39 വയസ്സ്)
ദേശീയതIndian
തൊഴിൽSocial activist
അറിയപ്പെടുന്നത്Founder the Bhumata Brigade & Bhumata Foundation
ജീവിതപങ്കാളി(കൾ)Prashant Desai (2006-present)
കുട്ടികൾ1

ജീവിത രേഖ

തിരുത്തുക

കർണ്ണാടകയിലെ നിപാൻ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കൻ മഹാരാഷ്ട്രയിലെ ആൾദൈവം ഗഗൻഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോൾ അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമായി തൃപ്തി. പൂനൈയിലെ ശ്രീമതി നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവ്വകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനത്തിന് ചേർന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു.ആറ് വയസ്സുള്ള മകനുമുണ്ട്.

സാമുഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ

തിരുത്തുക
  • 2003-ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവർത്തനത്തിനിറങ്ങിയത്.
  • 2007 ൽ എൻസിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതിൽ മുൻനിരയിൽ തൃപ്തിയുമുണ്ടായിരുന്നു. 35000 പേർക്ക് നിക്ഷേപമുള്ള ബാങ്കിൽ 29000 പേർക്ക് നിക്ഷേപം തിരിച്ചു കൊടുക്കാൻ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിൽ തൃപ്തിയുടെ സംഘടനയും പങ്കു ചേർന്നു.

ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ്

തിരുത്തുക

2010-ൽ ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. 40 പേർ അംഗങ്ങളുണ്ടായിരുന്ന സംഘടനയിൽ 2016 ആയപ്പോൾ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്. ഭൂമാതാ ബ്രിഗേഡ് മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്നാണ് തൃപ്തി വ്യക്തമാക്കുന്നത്.

ലിംഗസമത്വ പ്രവർത്തനങ്ങൾ

തിരുത്തുക

പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രം

തിരുത്തുക

പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിയ്ക്ക് ഇതിന് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശനി ശിംഘനാപൂർ ക്ഷേത്രം

തിരുത്തുക

മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാൻരാഗിണി ബ്രിഗേഡും വാർത്തകളിലിടം നേടിയത്. 2015 ഡിസംബർ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നൽകിയില്ലെങ്കിൽ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു തൃപ്തിയുടെ നിലപാട്. ഏപ്രിലിൽ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

ഹാജി അലി ദർഗ്ഗ

തിരുത്തുക

2012-ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഈ വർഷം ഏപ്രിലിൽ തൃപ്തി ദേശായുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദർഗയിൽ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ൽ ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടർന്ന് തൃപ്തിയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ദർഗയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. മുസ്ലീം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പർദ്ദയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലീം മത സംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു.

ത്രൈയംബകേശ്വർ ക്ഷേത്രം

തിരുത്തുക

നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.

ശബരിമല ക്ഷേത്രം

തിരുത്തുക

യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്.ശബരിമല പ്രവേശനത്തിനായി 16 നവംബറിൽ 2018 കേരളത്തിൽ എത്തിയെങ്കിലും Ayyappan devotees ശക്തമായ എതിർപ്പിനെ തുടർന്ന് വിമാന താവളത്തിൽ നിന്ന് പുറത്തുകടയ്ക്കാൻ കഴിഞ്ഞില്ല

"https://ml.wikipedia.org/w/index.php?title=തൃപ്തി_ദേശായി&oldid=3609789" എന്ന താളിൽനിന്ന് ശേഖരിച്ചത്