ലൗകികന്യായങ്ങളിൽ ഒന്നാണ് തൃണജളുകന്യായം. ഈ ന്യായത്തിനു പേർ സിദ്ധിച്ചത് തൃണം (പുല്ല്),ജളുകം (അട്ട) എന്നീ വാക്കുകളിൽ നിന്നാണ്. പുല്ലട്ടയുടെ സഞ്ചാരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ന്യായം പ്രയോഗത്തിൽ വന്നത്. ഒരു അട്ട പുല്ലിൽ നിന്നു മറ്റൊരുപുല്ലിലേയ്ക്കു ചാടുമ്പോൾ പുതിയതിൽ പിടി മുറുക്കിയ ശേഷമേ ആദ്യത്തേതിലെ പിടി വിടുകയുള്ളൂ. ഈ നിലയിൽ ഒന്നിനെ ഉപേക്ഷിച്ചു മറ്റൊന്നിനെ സ്വീകരിക്കുന്നതിനെ സംബന്ധിച്ച ന്യായവാദത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.[1]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ബ്ലിഷേഴ്സ് 2010 പു.156
"https://ml.wikipedia.org/w/index.php?title=തൃണജളുകന്യായം&oldid=2190716" എന്ന താളിൽനിന്ന് ശേഖരിച്ചത്