ഭാസ്കര രവിവർമ്മന്റെ പതിമൂന്നാം ഭരണവർഷത്തിലെ ശാസനമാണ് തൃക്കൊടിത്താനം ശാസനം. തൃക്കൊടിത്താനം ക്ഷേത്രശ്രീകോവിലിന്റെ വടക്കും പടിഞ്ഞാറും ഭിത്തികളിൽ ഏഴു വരികളിലായി കൊത്തിയിരിയ്ക്കുന്ന ഈ ലിഖിതം പൂർണ്ണമായ ഒന്നാണ്. ഈ ശാസനം മംഗളം ഭവിക്കട്ടെ ! എന്ന സ്തുതിയോടെ തുടങ്ങുന്നു. ഊരാരും (ഗ്രാമവാസികൾ)പരടൈയാരും(ക്ഷേത്ര ഭരണാധികാരികൾ)പൊതുവാളും കൂടി ഏകകണ്ഠമായി എടുത്ത തീരുമാനമെന്നു ശാസനത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ശാസനത്തിന്റെ ഉള്ളടക്കം

തിരുത്തുക

ക്ഷേത്രത്തിലെ മഹാഭാരതം വായനയ്ക്കും ബ്രാഹ്മണഭോജനത്തിനും,ദേവന്റെ വഴിപാടുകൾക്കുമുള്ള ചെലവ് അതിനു വേണ്ടി നീക്കിവെച്ചിട്ടുള്ള ഭൂമിയിൽ നിന്നു ശേഖരിച്ച് നിർവ്വഹിക്കണം. ശാന്തിമാരുടെ നിയമനം മൂന്നു വർഷത്തേയ്ക്ക് മാത്രമായി നിജപ്പെടുത്തണം. ക്ഷേത്രത്തിലേക്കുള്ള നിയമനത്തിനു കൈക്കൂലി വാങ്ങരുത്.ക്ഷേത്രാവശ്യത്തിനുള്ള ഭൂമി കൃഷി ചെയ്യുന്നവർ നിശ്ചയിച്ചിരിയ്ക്കുന്ന മാസം തന്നെ വിഭവങ്ങൾ ക്ഷേത്രത്തിലേപ്പിയ്ക്കണം.ഇടവമാസത്തിലെ തിരുവോണവും,ചിത്തിര വിഷു,അല്പവിഷു(തുലാവിഷു)വും തീരുമാനിക്കപ്പെട്ട ചില കാലയളവുകളാണ്.മൂന്നു ദിവസം താമസിച്ചാൽ ഇരട്ടിയാണ് പിഴ. ദീർഘകാലമായാൽ പാട്ടക്കാലാവധി അവസാനിപ്പിക്കും.പിഴ സ്വർണ്ണമായിട്ട് രാജാവിനു നൽകേണ്ടിവരുമെന്നും വ്യവസ്ഥയുണ്ട്.[1]

  1. തെക്കുംകൂർ ചരിത്രവും പുരാവൃത്തവും.NBS-.2015 Nov. പു.279-280
"https://ml.wikipedia.org/w/index.php?title=തൃക്കൊടിത്താനം_ശാസനം&oldid=3084654" എന്ന താളിൽനിന്ന് ശേഖരിച്ചത്