തൃക്കൂർ രാജൻ
പഞ്ചവാദ്യ കലാരംഗത്തെ ശ്രദ്ധേയനായ മദ്ദള കലാകാരനാണ് തൃക്കൂർ രാജൻ (ജനനം :20 മാർച്ച് 1938). കേരള സംസ്ഥാന സർക്കാറിന്റെ പല്ലാവൂർ പുരസ്കാരം 2011 ൽ ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ അഞ്ച് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. തൃശൂർ പൂരമുൾപ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനാണ്.[1]
ജീവിതരേഖ
തിരുത്തുകമദ്ദള വിദ്വാനായിരുന്ന പരേതനായ തൃക്കൂർ കൃഷ്ണൻകുട്ടി മാരാരുടെയും മേച്ചൂർ അമ്മുക്കുട്ടി അമ്മയുടെയും ഏഴുമക്കളിൽ നാലാമനായി ജനിച്ചു. അച്ഛനായിരുന്നു ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ തൃക്കൂർ മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കേരളത്തിലെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിൽ പഞ്ചവാദ്യത്തിൽ മദ്ദളവാദകനായി പങ്കെടുത്തു. 1987 ൽ റഷ്യയിൽ നടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന്റെ അമരക്കാരനായിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- പല്ലാവൂർ പുരസ്കാരം
- ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം
- കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2003)[2]
- തൃശൂർ പാറമേക്കാവ്, വടക്കാഞ്ചേരി ഊത്രാളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളുടെ സ്വർണോപഹാരം
- തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ നിന്ന് മദ്ദള കലാകൗസ്തുഭം
- കാണിപ്പയ്യൂർ ക്ഷേത്രത്തിൽ നിന്ന് മദ്ദളഭൂഷൻ ബഹുമതി
- വിവിധ ക്ഷേത്ര സമിതികളുടെ വീര ശൃംഖല
അവലംബം
തിരുത്തുക- ↑ "പല്ലാവൂർ പുരസ്കാര ലബ്ധിയിൽ മനം നിറഞ്ഞ് തൃക്കൂർ രാജൻ". മാധ്യമം. 12/15/2011. Retrieved 2013 ഓഗസ്റ്റ് 14.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.