ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയാണ് തുൾസി ഗബാഡ് (ജനനം: ഏപ്രിൽ 12 1981). ഹവായിയിലെ രണ്ടാം ഡിസ്ട്രിക്കിൽ നിന്നും ജനപ്രതിനിധി സഭയൈലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പ്രതിനിധിയാണിവർ. യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുൾസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ്[3] .ഹോണലോ സിറ്റി കൗൺസിൽ പ്രതിനിധിയായിരുന്ന തുൾസി ഇരുപത്തിയൊന്നാം വയസ്സിലാണ് സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്നത്. സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു തുൾസി. ഹവായ് ആർമി നാഷണൽ ഗാർഡിൽ മിലിറ്ററി പോലീസ് കമ്പനി കമാൻഡറായ തുൾസി യുഎഇയിൽ രണ്ട് തവണ സേവനം നടത്തിയിട്ടുണ്ട്.

തുൾസി ഗബാഡ്
തുൾസി ഗബാഡ്, 113മത് ജനപ്രതിനിധി സഭയുടെ ഔദ്യോഗിക ചിത്രം
Member of the U.S. House of Representatives
from ഹവായ്'s ഹവായിലെ രണ്ടാം ഡിസ്ട്രിക്ട് district
പദവിയിൽ
ഓഫീസിൽ
ജനുവരി 3, 2013
മുൻഗാമിMazie Hirono
Member of the Honolulu City Council
from the 6th District
ഓഫീസിൽ
January 2, 2011 – August 16, 2012
മുൻഗാമിRod Tam
പിൻഗാമിCarol Fukunaga
Member of the Hawaii House of Representatives
from the 42nd district
ഓഫീസിൽ
2002–2004
മുൻഗാമിമാർക് മൊസെസ്
പിൻഗാമിറിഡ കബനില്ല
വ്യക്തിഗത വിവരങ്ങൾ
ജനനം (1981-04-12) ഏപ്രിൽ 12, 1981  (43 വയസ്സ്)
ലെലോലല, അമേരിക്കൻ സമോ, U.S.
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക പാർട്ടി
പങ്കാളികൾഏഡ്വേഡൊ ടമായോ (2002–2006)[1]
അബ്രഹാം വില്ല്യംസ് (2015–ഇന്നുവരെ)
അൽമ മേറ്റർHawaii Pacific University
Officer Candidate School, Army
അവാർഡുകൾ Meritorious Service Medal
Army Commendation Medal
Army Achievement Medal with Oak leaf cluster
Army Good Conduct Medal
Combat Medical Badge
German Armed Forces Badge for Military Proficiency in Gold
വെബ്‌വിലാസംRepresentative Tulsi Gubbard
Military service
Branch/service Army National Guard
Rank Captain

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

1981 ഏപ്രിൽ 12നു അമേരിക്കൻ സമൊവയിലെ ലിലൊഅലൊഅ യിൽ മൈക് ഗിബ്ബർദിന്റെയും കരൊൽ പൊട്ടർ ഗാബ്ബാർഡിന്റെയും അഞ്ചുമക്കളിൽ നാലാമതായിട്ടാണ് തുളസിയുടെ ജനനം. അച്ഛൻ മൈക് ഗബ്ബാർഡ് അമെരിക്കൻ സമൊവയിലെ ഫഗറ്റൊഗൊയിൽ ജനിചതുകൊണ്ട് അമേരിക്കൻ പൗരത്വം ലഭിച്ചു. അമ്മ കരോൽ ഗബ്ബാർഡ് ഇന്ത്യാനയിലെ ഡെക്കൊട്ടൂരിൽ ജനിച്ചവളാണ്. 1983ൽ തുളസിക്ക് 3 വയസ്സുള്ളപ്പോൾ ആ കുടുംബം ഹവായിലേക്ക് കുടിയേറി. [4]

തുളസി ഒരു ബഹുമത -ബഹുസംസ്കാരസമൂഹത്തിലാണ് വളർന്നത്. അവളുടെ അച്ഛൻ ഒരു സമൊവൻ യൂറോപ്യൻ പാരമ്പര്യത്തില്പെട്ട ആളായതുകൊണ്ട് കാത്തോലിക്കാ വിശ്വാസി ആയിരുന്നു. എന്നാൽ യോയ, മന്ത്രയോഗ, കീർത്തനം എന്നീവയിൽ താത്പര്യമുള്ളയാളായിരുന്നു. അവളുടെ അമ്മ യൂറോപ്യൻ പാരമ്പര്യമുള്ള ഹിന്ദുമതം പുലർത്തുന്നവരായിരുന്നു. അതുകൊണ്ട് ബാല്യാവസ്ഥയിൽ തന്നെ തുളസി ഹിന്ദുമതവിശ്വാസം പാലിച്ചുതുടങ്ങി. അവരുടെ മക്കൾ ഭക്തി, ജയ് നാരയണൻ, വൃന്ദാവൻ എന്നിവരാണ്. [5][6]

തുളസി ഫിലിപ്പൈൻസിലെ മിഷണറി പെൺപള്ളിക്കൂടത്തിൽ രണ്ട് വർഷം പഠിച്ചതൊഴിച്ചാൽ വീട്ടിൽ തന്നെ ആണ് സ്കൂൾ പഠനകാലം കഴിച്ചത്.[7] അവർ ഹവാർ പസഫിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്റ്റ്രെഷനിൽ 2009ൽ ബിരുദം നേടി. [8][9][10]


അവലംബം തിരുത്തുക

  1. Eduardo Sangco Tamayo v. Tulasi G. Tamayo, [1] . “Divorce Decree 06/05/2006”
  2. Sacirbey, Omar (2 Nov 2012). "Tulsi Gabbard, Hawaii Democrat, Poised To Be Elected First Hindu In Congress". Retrieved 11 November 2012.
  3. Hindu-American Tulsi Gabbard wins Democratic primary in Hawaii Economic Times - August 12, 2012
  4. "About Mike Gabbard". mikegabbard.com. Archived from the original on 2018-12-19. Retrieved 2016-02-28.
  5. Haniffa, Aziz (November 2, 2012). "Tulsi Gabbard". India Abroad. Archived from the original on 2013-10-29. Retrieved November 9, 2012.
  6. Mendoza, Jim (February 1, 2013). "The Gabbards: Raising Hawaii's next political star (Part 1)". Hawaii News Now. Retrieved January 29, 2016.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-07. Retrieved 2016-11-08.
  8. Tulsi Gabbard (January 1, 2012). "The Unique, Historic, and Inspiring Life of Tulsi Gabbard". Tulsi Gabbard. Archived from the original on 2012-09-05. Retrieved August 23, 2012.
  9. http://www.civilbeat.org/topics/tulsi-gabbard/Honolulu[പ്രവർത്തിക്കാത്ത കണ്ണി] Civil Beat. Retrieved December 30, 2012. After being deployed to the Middle East for a second time in 2008, she returned to Hawaii to complete a degree in international business from Hawaii Pacific University.
  10. http://alumni.hpu.edu/page.aspx?pid=367/HPU[പ്രവർത്തിക്കാത്ത കണ്ണി] Alumni Newsletter. Hawaii Pacific University (12): 23. 2012. Retrieved December 29, 2012. Congresswoman-elect Tulsi Gabbard (BSBA International Business 2009)

ബാഹ്യകണ്ണികൾ തിരുത്തുക

United States House of Representatives
മുൻഗാമി Member of the U.S. House of Representatives
from ഹവായ്'s 2-ആം congressional district

ജനുവരി 3, 2013 – ഇന്നുവരെ
Incumbent
Order of precedence in the United States of America
മുൻഗാമി യു. എസ്. പ്രതിനിധിസഭാംഗങ്ങൾ സീനിയോരിറ്റി ക്രമത്തിൽ
380th
പിൻഗാമി
"https://ml.wikipedia.org/w/index.php?title=തുൾസി_ഗബാഡ്&oldid=3805120" എന്ന താളിൽനിന്ന് ശേഖരിച്ചത്