കെർഷ് കടലിടുക്കിന് മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് തുസ്‌ല ദ്വീപ് - Tuzla Island (Ukrainian: Тузла; Russian: Тузла; Crimean Tatar: Tuzla) പടിഞ്ഞാർ കെർഷ് ഉപദ്വീപിനും കിഴക്ക് തമൻ ഉപദ്വീപിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. കിഴക്കൻ ക്രിമിയയയിലെ കെർഷ് നഗരത്തിന്റെ ഭാഗമാണ് തുസ്‌ല ദ്വീപ്‌

Tuzla Island
Native name: острів Тузла
Satellite photo of the Strait of Kerch with Tuzla Island in the middle, behind the Crimean Bridge built by Russia.
Tuzla Island is located in ഉക്രൈൻ
Tuzla Island
Tuzla Island
Tuzla Island is located in Crimea
Tuzla Island
Tuzla Island
Tuzla Island is located in Krasnodar Krai
Tuzla Island
Tuzla Island
Tuzla Island is located in European Russia
Tuzla Island
Tuzla Island
Tuzla Island is located in Europe
Tuzla Island
Tuzla Island
Geography
LocationStrait of Kerch
Coordinates45°16′N 36°33′E / 45.267°N 36.550°E / 45.267; 36.550
Area2.1 കി.m2 (0.81 ച മൈ)
Administration
Disputed:
Demographics
Population0 (2012)


അടിസ്ഥാന സൗകര്യങ്ങൾ

തിരുത്തുക

ഔദ്യോഗികമായി ഈ ദ്വീപിൽ ജനങ്ങൾ സ്ഥിരതാമസം ഇല്ല. എന്നാൽ, ഉക്രൈന്റെ അതിർത്തിയിൽ ഉള്ള അതിർത്തി സ്റ്റേഷൻ ആണ് ഈ ദ്വീപ്. ചെറിയ ഒരു മത്സ്യബന്ധന സെറ്റൽമെന്റായാണ് ഈ പ്രദേശം പ്രവർത്തിക്കുന്നത്. ചില സ്വകാര്യ ഉദ്യാനങ്ങളും മിഡ്ൽ സ്പിറ്റ്, ടു സീസ് എന്നീ പേരിൽ രണ്ട് അവധികാല റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. രണ്ടു ഡീസൽ പവർ സ്റ്റേഷനുകളിൽ നിന്നായാണ് ദ്വീപിലേക്ക് വൈദ്യതി വിതരണം ചെയ്യുന്നത്. ഒരു കടൽപ്പാലം, ഒരു ഹെലികോപ്റ്റർ പാഡ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ടാമത് ഒരു കടൽപ്പാലം മത്സ്യബന്ധന സെറ്റിൽമെന്റ് സമീപമുണ്ടെങ്കിലും ഇത് വളരെ മോശമായ അവസ്ഥയിൽ ആയതിനാൽ, ഇത് പ്രവർത്തന യോഗ്യമല്ല. കോൺ്ഗ്രിറ്റ് ചെയ്ത രണ്ടു ഉപരിതല റോഡുകൾ ദ്വീപിൽ പ്രവർത്തന യോഗ്യമാണ്. മെയ് മുതൽ ഒക്ടോബർ വരെ ടു സീസ് റിസോർട്ടിൽ ഒരു സ്‌റ്റോർ പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം

തിരുത്തുക
 
തുസ്‌ല ദ്വീപ് (മധ്യത്തിൽ), ക്രിമിയയിലെ കെർഷിലെ മിത്രിദത് മലയിൽ നിന്നുള്ള കാഴ്ച.

തമൻ ഉപദ്വീപിൽ 1925ൽ ഉണ്ടായ ശക്തമായ കൊടുംങ്കാറ്റിനെ തുടർന്നുണ്ടായ വൻ മണ്ണോലിപ്പിൽ നിന്ന് രൂപപ്പെട്ട മണൽതിട്ടയാണ് തുസ്‌ല ദ്വീപായി രൂപാന്തരപ്പെട്ടത്. 2500 വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ കടൽ നിരപ്പ് ഇപ്പോഴുള്ളതിൽ നിന്നും നാലു മീറ്റർ താഴെയായിരുന്നു. അതായത്, ആധുനിക തുസ്‌ല ദ്വീപ് പ്രദേശം പൂർണമായും അതിവിശാലമായ ഒരു ഭൂപ്രദേശത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്. ഇതി തമൻ ഉപദ്വീപിന്റെ ഭാഗമായിരുന്നുവെന്നാണ് അനുമാനം. തമൻ ഉപദ്വീപ് അക്കാലത്ത് കൂബൻ നദീമുഖതുരുത്തന്റെ ഭാഗമായിരുന്നു. അസോവ് കടലിന്റെയും കരിങ്കടലിന്റെയും ഇടയിലുള്ള തുരുത്തായിരുന്നു തമൻ ഉപദ്വീപ്. ക്രിമ്മീരിയൻ ബോസ്ഫറസിൽ നിലനിന്നിരുന്ന അലോപെക ദ്വീപാണ് തുസ്‌ല എന്ന് ചില ചരിത്രക്കാരൻമാർക്ക് അഭിപ്രായമുണ്ട്. ഇത് കാലക്രമേണ ബോസ്ഫറസിന്റെ ഏഷ്യൻ തീരത്തേക്ക് പരക്കുകയും തത്ഫലമായി ഇത് ക്രമ്മീരിയൻ ബോസ്ഫറസ് ഭാഗത്തേക്കുള്ള ഇടുങ്ങിയ പ്രവേശനവഴിയുടെ ഭാഗമായി. അൽപോകെ ദ്വീപിന്റെയും ബോസ്ഫറസിന്റെ യൂറോപ്പ്യൻ തീരത്തിന്റെയും ഇടയിലാണ് തുസ്‌ല ദ്വീപ് സ്ഥിതിചെയ്യുന്നത്. അതേസമയം, ചില ചരിത്രക്കാരൻമാരും ഭൂഗർഭ ശാസ്ത്രജ്ഞരും ഈ അനുമാനം നിഷേധിക്കുന്നുണ്ട്. ദ്വീപോ തുസ്‌ലയോ പുരാതന കാലത്ത് നിലനിന്നിരുന്നില്ലെന്നാണ് ഇവർ വിശ്വസിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് സോവിയറ്റ് യൂനിയൻ പ്രവേശിക്കുന്നതിന് അൽപം മുൻപ് 1941 ജനുവരി ഏഴ് (1991 വരെ ലഭ്യമായ മുഴുവൻ സോവിയറ്റ് യൂനിയൻ മാപ്പുകളുടെ അടിസ്ഥാനത്തിൽ) വരെ ഈ ദ്വീപ് ക്രീമ്മിയൻ പ്രവിശ്യയുടെ ഭാഗമായിരുന്നു. 1954 ഫെബ്രുവരി 19ന് ക്രിമ്മിയൻ പ്രവിശ്യ ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായി.

 
തുസ്‌ല ദ്വീപിലെ മത്സ്യബന്ധന പ്രദേശം, 2007ൽ

2003ലെ സംഘർഷം

തിരുത്തുക

2003 ഒക്ടോബറിൽ റഷ്യയും ഉക്രൈനും തമ്മിൽ ദ്വീപിന്റെ ഉടമസ്ഥാവകാശത്തെ ചോല്ലി തർക്കം ഉണ്ടായി. 1941 മുതൽ ഭരണപരമായയി തുസ്‌ല ദ്വീപ് ക്രിമിയയുടെ ഭാഗമായിരുന്നിട്ടു പോലും 1954ൽ ക്രിമിയയയുടെ ഭൂഖണ്ഡങ്ങളുടെ ഭാഗമായി മാത്രമാണ് ക്രീമിയ, ഉക്രൈന് തുസ്‌ല ദ്വീപ് കൈമാറിയതെന്നാണ് റഷ്യൻ അധികൃതർ വാദിക്കുന്നത്.[1] ഉക്രൈനിയൻ സർക്കാർ അധികൃതരുമായി ഒരു തരത്തിലുള്ള ചർച്ചകളും നടത്താതെ റഷ്യൻ അധികൃതർ തമൻ ഉപദ്വീപിൽ നിന്ന് തുസ്‌ല ദ്വീപിന് നേരെ ഒരു അണക്കെട്ട് പണിയാൻ ആരംഭിച്ചു. നിർമ്മാണം ആരംഭിച്ച് 3.8 കിലോമീറ്റർ ദൂരമായപ്പോൾ റഷ്യൻ-ഉക്രൈൻ അതിർത്തിയുടെ കൃത്യമായ പോയിന്റിൽ വെച്ച് നിർമ്മാണം നിർത്തിവെച്ചു. അണക്കെട്ടും തുസ്‌ല ദ്വീപും തമ്മിൽ ഇപ്പോഴുള്ള അകലം 1.200 മീറ്റർ (3.900 അടി) ആണ്.[2] അണക്കെട്ട് നിർമ്മാണം വഴി കടലിടുക്കിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ തീവ്രത വർധിക്കുകയും തുസ്‌ല ദ്വീപിന്റെ നിലവാരം തകരുകയും ചെയ്തു. ദ്വീപിന്റെ നിലവാര തകർച്ച തടയാൻ ഉക്രൈൻ സർക്കാർ ഇവിടെ ഭാരിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ പശ്ചാതലത്തിൽ, ഉക്രൈൻ ജലാതിർത്തിയിലുള്ള കെർഷ് കടലിടുക്ക് മുറിച്ച് കടക്കുന്ന റഷ്യൻ കപ്പലുകളിൽ നിന്ന് ചുങ്കം ഏർപ്പെടുത്തിയിരുന്നു,

 
തുസ്‌ലാ ദീപ് 2007ലെ ഘടന
 
തുസ്‌ലാ ദീപിലെ തടാകം 2007ൽ
  1. https://books.google.dk/
  2. "1,000-meter bridge to Crimean peninsula captured by drone|RT In motion". Archived from the original on 2016-04-26. Retrieved 2016-11-16.
"https://ml.wikipedia.org/w/index.php?title=തുസ്‌ല_ദ്വീപ്‌&oldid=3633989" എന്ന താളിൽനിന്ന് ശേഖരിച്ചത്