തുഷാരങ്കം
ജലബാഷ്പം ദ്രവജലമായി ഘനീഭവിക്കുന്ന താപനിലയാണ് ഡ്യു പോയിന്റ് അല്ലെങ്കിൽ തുഷാരങ്കം. ചൂടുള്ള വായുവിന് തണുത്ത വായുവിനേക്കാൾ കൂടുതൽ ഈർപ്പം ഉൾകൊള്ളാൻ കഴിയും. അതിലെ ജലബാഷ്പത്തിന്റെ അളവ് മാറിയിട്ടില്ലെങ്കിലും അത് പൂരിതമാകും. കാലാവസ്ഥാ വിവരങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഡ്യൂ പോയിന്റ്. മഞ്ഞ്, മൂടൽമഞ്ഞ്, കുറഞ്ഞ രാത്രി താപനില, മഴ, ഇടിമിന്നൽ, ചുഴലിക്കാറ്റ് എന്നിവയുടെ രൂപീകരണം പ്രവചിക്കാൻ ഉപയോഗിക്കാമെന്നതിനാൽ കാലാവസ്ഥാ സ്‌റ്റേഷൻ ഡാറ്റയുടെ ഒരു പ്രധാന ഭാഗമാണ് ഡ്യൂ പോയിന്റ്.