തുള്ളൽ വിശ്വാസം
തുള്ളൽ എന്നത് വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. മിക്കാവറും ഹൈന്ദവവിശ്വാസികൾക്കിടയിലാണ് ഇത് പ്രബലം. ദൈവിക ശക്തി മനുഷ്യരിൽ ആവേശിക്കുമ്പോൾ ചില പ്രത്യേകതരം ചേഷ്ടകളും അടയാളങ്ങളും കാട്ടും എന്നാണ് വിശ്വാസം. മിക്കവാറും ഇത് പ്രചീന വിശ്വാസങ്ങളുടെ ഭാഗമായി ആണ് കാണുന്നത്. ഭദ്രകാളി, യക്ഷി ക്ഷേത്രങ്ങളുടെ ഭാഗമായി ഈ വിശ്വാസം നിലനിൽക്കുന്നു. ഉത്സവങ്ങളുടെ ഭാഗമായി നടത്തുന്ന തുള്ളലിൽ പൂപ്പടവാരൽ (കൂട്ടിയിട്ടിരിക്കുന്ന പൂവ് കർമ്മി വാരുന്നു), പായസം വാരൽ എന്നിവ കാണാം.