തുമ്മലപ്പള്ളി യുറേനിയം ഖനി
(തുമ്മനപ്പള്ളി യുറേനിയം ഖനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്ധ്രാപ്രദേശിലെ കടപ്പാ(വൈ.എസ്.ആർ ജില്ല)യിലുള്ള തുമ്മലപ്പള്ളി ഗ്രാമത്തിൽ 2011-ൽ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവെച്ച പദ്ധതിയാണു് തുമ്മലപ്പള്ളി യുറേനിയം ഖനി. ഈ പ്രദേശത്തു പര്യവേക്ഷണം നടത്തി കണ്ടെത്തിയനുസരിച്ച് ലോകത്തിൽ ഇതുവരെ അറിയപ്പെടുന്നതിൽ ഏറ്റവും ഭീമമായ യുറേനിയം നിക്ഷേപങ്ങൾ ഇവിടെയാണുള്ളതു്. ആണവവൈദ്യുതപദ്ധതികൾ വൻതോതിൽ മുന്നോട്ടു കൊണ്ടു പോകാൻ ഭാരതസർക്കാർ ഉദ്ദേശിക്കുന്നപക്ഷം, രാജ്യത്തിന്റെ ഭാവി ഊർജ്ജാസ്തികളിൽ ഈ ഖനി പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കും. [1][2]
Location | |
---|---|
Location | തുമ്മലപ്പള്ളി യുറേനിയം ഖനി വൈ.എസ്.ആർ ജില്ല |
സംസ്ഥാനം | ആന്ധ്രാ പ്രദേശ് |
Country | India |
Coordinates | 14°19′N 78°16′E / 14.32°N 78.26°E |
Production | |
Products | യുറേനിയം |
Owner | |
Company | യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ |
Website | www.ucil.gov.in |
ധാതുക്കൾ
തിരുത്തുകബോണ്ട്സ് വർക്ക് ഇൻഡെക്സ് അനുസരിച്ച് തുമ്മലപ്പള്ളി ഖനിയിലെ അയിരിന്റെ ഊർജ്ജസാന്ദ്രത 13.6 കി.വാട്ട് പ്രതി ടൺ ആണു് എന്നു കണ്ടെത്തിയിട്ടുണ്ടു്. അയിരിന്റെ ധാതുഘടകങ്ങൾ ഇപ്രകാരമാണ്: [3]
ധാതു | പിണ്ഡം (%) |
---|---|
കാർബണേറ്റ് | 83.2 |
ക്വാർട്ട്സ് + ഫെൽസ്പാർ | 11.3 |
അപ്പാറ്റിറ്റ് | 4.3 |
പൈറൈറ്റ് | 0.47 |
ചാൽകോപൈറൈറ്റ് | 0.05 |
ഗലേന | നാമമാത്രം |
മാഗ്നെറ്റൈറ്റ് | 0.15 |
ഇൽമനൈറ്റ് + ല്യൂകോക്സൈൻ | 0.25 |
അയേൺ ഹൈഡ്രോക്സൈഡ് (ജിയോതൈറ്റ്) | 0.27 |
പിച്ച് ബ്ലെൻഡ് പൈറൈറ്റിനോടനുബന്ധിച്ച് | 0.1 |
മൊത്തം | 100.0 |
അവലംബം
തിരുത്തുക- ↑ "India: 'Massive' uranium find in Andhra Pradesh". New Delhi: BBC World News. July 19, 2011. Retrieved July 19, 2011.
- ↑ Ghosh, Abantika (July 19, 2011). "Nuclear-boost: Uranium mine in Andhra could be among largest in world". The Times of India. Rawatbhata. Retrieved July 19, 2011.
- ↑ Suri, A.K (November–December 2010). "Innovative process flowsheet for the recovery of Uranium from Tummalapalle Ore" (PDF) (317). BARC. Archived from the original (PDF) on 2011-09-27. Retrieved Aug 3, 2011.
{{cite journal}}
: Cite journal requires|journal=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Uranium Corporation of India – Official Website
- Process development studies for lowgrade Uranium deposits in alkaline host rocks of Tummalapalle Research paper Of BARC at IAEA TM on Low Grade Uranium Deposits Vienna, March 29 31,2010