മൃഗത്തോലിനെ തുകലാക്കി മാറ്റുന്ന പ്രക്രീയയാണ് ഊറയ്ക്കിടൽ (ടാനിംഗ്). ഊറയ്ക്കിടുന്ന തുകൽ കൂടുതൽ നാൾ ഈടുനിൽക്കുകയും ചീഞ്ഞുപോകാതിരിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി ടാനിൻ, എന്ന അമ്ലതയുള്ള രാസവസ്തുവാണ് ഊറയ്ക്കിടുന്നതിനുപയോഗിക്കുന്നത്. ഈ പ്രക്രീയയ്ക്ക് ടാനിംഗ് പേരുവന്നതുതന്നെ ടാനിൻ എന്ന രാസവസ്തുവിൽ നിന്നാണ്. ഓക്കുമരങ്ങളിൽ നിന്നും ഫിർ മരങ്ങളിൽ നിന്നുമായിരുന്നു ഇത് ലഭിച്ചിരുന്നത്. ഊറയ്ക്കിടുന്നതിന്റെ ഭാഗമായി തുകലിന് നിറം മാറ്റം സംഭവിച്ചിരുന്നു. ഊറയ്ക്കിടുന്ന സ്ഥലത്തെ ടാനറി എന്നാണ് വിളിക്കുക.

ഒരു അമേരിക്കൻ ടാനറിയിൽ രണ്ടുപേർ ഊറയ്ക്കിടുന്നതിന്റെ അവസാനഭാഗത്തോടടുത്ത സമയത്ത് തുകൽ അമർത്തുന്നു. 1976

തൊലിയിലെ പ്രോട്ടീൻ ഘടനയെ മാറ്റുന്ന ഒരു പ്രക്രീയയാണ് ഊറയ്ക്കിടുമ്പോൾ സംഭവിക്കുന്നത്. മാംസവും കൊഴുപ്പും രോമങ്ങളും നീക്കി ഊറയ്ക്കിടാതെ തന്നെ തൊലി തയ്യാറാക്കുന്ന രീതിയുമുണ്ട്. ക്ഷാരതയുള്ള ഒരു ദ്രാവകമുപയോഗിച്ചാണ് ഈ പ്രക്രീയ നടത്തുന്നത്.

സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചും മിനറലുകൾ ഉപയോഗിച്ചും ടാനിംഗ് ചെയ്യാവുന്നതാണ്. ഊറയ്ക്കിടുന്നതിനു മുൻപ് തൊലിയിൽ നിന്ന് രോമം കളയുകയും അഴുക്കും ഉപ്പും നീക്കം ചെയ്യുകയും 6 മണിക്കൂർ മുതൽ 2 ദിവസം വരെ വെള്ളത്തിൽ കുതിർക്കുകയും ചെയ്യും. ബാക്റ്റീരിയകളുടെ വളർച്ച തടയാനായി ഡൈതയോകാർബമേറ്റുകൾ ഉപയോഗിക്കാറുണ്ട്. ഫംഗസ് വളരുന്നതു തടയാനും ടി.സി.എം.ബി.ടി പോലെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തുകൽ_ഊറയ്ക്കിടൽ&oldid=3633939" എന്ന താളിൽനിന്ന് ശേഖരിച്ചത്