അക്കരപ്പുത

ചെടിയുടെ ഇനം
(തീപ്പുല്ല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡ്രോസിറേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കീടഭോജി സസ്യമാണ് അഴുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. (ശാസ്ത്രീയനാമം: Drosera indica). മധ്യ-തെക്കേ അമേരിക്കയിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ശിഖരങ്ങളില്ലാത്ത ഏകവർഷി. നീളമുള്ള ഇലകളായതിനാൽ മറ്റു സ്പീഷിസുകളിൽ നിന്നും എളുപ്പം തിരിച്ചറിയാം[1]. ഇതൊരു ഔഷധസസ്യമാണ്[2]. ഇതിന്റെ കൊച്ചു കമ്പുപോലെ നീണ്ടിരിക്കുന്ന ഭാഗത്ത് കൊഴുത്ത് തേനൂറുന്ന പോലെ നനവുള്ള പ്രതലത്തിൽ വന്നിരിക്കുന്ന പ്രാണികൾ അതിൽ ഒട്ടിപ്പോവുകയും ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുക.

അക്കരപ്പുത
D. indica in Narsapur, Medak district, India
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Droseraceae
Genus: Drosera
Subgenus: Drosera subg. Drosera
Section: Drosera sect. Arachnopus
Species:
D. indica
Binomial name
Drosera indica

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Common name: Flycatcher, Sundew, Dew plant, Indian Sundew • Hindi: Kandulessa • Marathi: गवती दवबिंदू Gawati davbindu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

  1. http://www.zimbabweflora.co.zw/speciesdata/species.php?species_id=124770
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-31. Retrieved 2012-11-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അക്കരപ്പുത&oldid=3926313" എന്ന താളിൽനിന്ന് ശേഖരിച്ചത്