സി.പി.ഐ.എമ്മിന്റെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ മുഖപത്രമാണ് തീക്കതിർ.

തീക്കതിർ
തരംദിനപത്രം
ഉടമസ്ഥ(ർ)സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി
എഡിറ്റർ-ഇൻ-ചീഫ്വി. പരമേശ്വരൻ
സ്ഥാപിതം1963
രാഷ്ട്രീയച്ചായ്‌വ്കമ്മ്യൂണിസം
ഭാഷതമിഴ്
ആസ്ഥാനംചെന്നൈ
ഔദ്യോഗിക വെബ്സൈറ്റ്theekkathir.in

ചരിത്രം തിരുത്തുക

ആശയസമരത്തിനുള്ള ആയുധമെന്നനിലയിൽ 1963 ജൂൺ 29നാണ് തീക്കതിർ ഒരു വാരികയായി ചെന്നൈയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്.[1] കോയമ്പത്തൂരിലെ മിൽ തൊഴിലാളികളിൽനിന്ന് സംഭരിച്ച സംഭാവനയായിരുന്നു ആദ്യ മൂലധനം. അർപുതസാമി (അപ്പു ) ആയിരുന്നു ആദ്യ പത്രാധിപർ. 1964ൽ സിപിഐ എം രൂപീകരിക്കപ്പെട്ടപ്പോൾ പാർട്ടിയുടെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ മുഖപത്രമായി തീക്കതിർ മാറി. 1969ൽ മധുരയിൽനിന്നു സ്ഥിരം പതിപ്പ് പ്രസിദ്ധീകരണമാരംഭിച്ചു. 1971 മുതൽ തീക്കതിർ ദിനപത്രമായി പ്രസിദ്ധീകരിച്ചുതുടങ്ങി. 1993-ൽ രണ്ടാമത്തെ പതിപ്പ് ചെന്നൈയിൽനിന്ന് ആരംഭിച്ചു. മൂന്നാമത്തെ പതിപ്പ് 2007 മെയ് 23ന് കോയമ്പത്തൂരിൽനിന്നും നാലാമത്തെ പതിപ്പ് 2010 സെപ്തംബർ 5ന് തിരുച്ചിറപ്പള്ളിയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. പി പരമേശ്വരനാണ് നിലവിലെ പത്രാധിപർ.

അവലംബം തിരുത്തുക

  1. എസ് പി രാജേന്ദ്രൻ. "തീക്കതിരിന്റെ സുവർണജൂബിലി ആഘോഷം". ചിന്ത. Retrieved 2013 ജൂലൈ 30. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തീക്കതിർ&oldid=3722859" എന്ന താളിൽനിന്ന് ശേഖരിച്ചത്