ബീഹാറിലെ സാന്താൾ വിഭാഗത്തിൽ ജനിച്ച തിൽക മാഞ്ചി ബ്രിട്ടീഷുകാർക്കെതിരേ സായുധസമരം നയിച്ച ആദിവാസി നേതാവാണ് (ജ: 1850 ജനു 11- മ:1884 ?)[1])</ref> (Tilka Manjhi)[2].ബാബാ തിൽക മാഞ്ചി എന്നും അദ്ദേഹം വിളിക്കപ്പെടുന്നു. ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല.

സമരരംഗത്ത് തിരുത്തുക

ഗംഗയുടേയും ബ്രഹ്മപുത്രയുടേയും മദ്ധ്യത്തിലുള്ള കാനനമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു തിൽകയുടെ പ്രവർത്തനം.അനേകം ആദിവാസികൾ തിൽകയുടെ നേതൃത്വത്തിൽ ബ്രീട്ടീഷുകാർക്കെതിരേ അണിചേർന്നു. 1884 ജനുവരി 16 നു ഭാഗല്പൂരിൽ വച്ച് ബ്രീട്ടീഷ്കാർക്കെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ബ്രിട്ടീഷ്കാരനായ ക്ലീവ്ലൻഡ് ഈ പോരാട്ടത്തിൽ കൊല്ലപ്പെട്ടത് ബ്രിട്ടീഷുകാരെ നടുക്കി. കനത്ത പ്രത്യാക്രമണത്തിൽ 388 ആദിവാസിപ്പോരാളികൾ കൊല്ലപ്പെടുകയും ചെയ്തു. ബ്രീട്ടിഷുകാർ തീർത്ത കനത്ത ഉപരോധത്തിൽ അകപ്പെട്ടുപോയ തിൽക ബ്രിട്ടീഷുകാരുടെ ക്രൂരമർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെടുകയാണുണ്ടായത്.[3] ഒരു ദശകത്തോളം ജന്മഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിപ്പോരാടിയ തിൽകയ്ക്ക് പോരാട്ടത്തിൽ ഭാര്യയെയും നാല് സഹോദരന്മാരെയും നഷ്ടപ്പെട്ടു.

പ്രധാന കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.polyeyes.com/Article/Jharkhand-Special-Tilka-Manjhi-Revolt
  2. "Baba Tilka Majhi - Santal hero". wesanthals.tripod.com. Retrieved 17 April 2012. Baba Tilka Majhi was first Santal leader who took up the arms against the British in the 1789's.
  3. http://wesanthals.tripod.com/id50.html
"https://ml.wikipedia.org/w/index.php?title=തിൽക_മാഞ്ചി&oldid=3633912" എന്ന താളിൽനിന്ന് ശേഖരിച്ചത്