തിരുവല്ല ജയചന്ദ്രൻ
ഗജരാജൻ തിരുവല്ല ജയചന്ദ്രൻ
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലുണ്ടായിരുന്ന ആനയാണ് തിരുവല്ല ജയചന്ദ്രൻ. മദ്ധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ ആനകളിൽ ശാന്ത സ്വഭാവിയായിരുന്നു ജയചന്ദ്രൻ. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലും, വാഴപ്പള്ളി ശിവക്ഷേത്രത്തിലും, കവിയൂർ മഹാദേവക്ഷേത്രത്തിലും, ചെങ്ങന്നൂർ ശിവക്ഷേത്രത്തിലും, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും ,ഹരിപ്പാട് സുബ്രഹ്മണൃ സ്വാമി ക്ഷേത്രത്തിലും , വെെക്കം മഹാദേവ ക്ഷേത്രത്തിലും തിടമ്പേറ്റുന്നത് ജയചന്ദ്രനായിരുന്നു..
തലയെടുപ്പിൽ ഒന്നാമനും ,വിരിഞ്ഞ കൊമ്പുകളും ,നിലത്തിഴയുന്ന തുമ്പിക്കൈയ്യും ജയചന്ദ്രന്റെ പ്രധാന ലക്ഷണം ആയിരുന്നു . തികഞ്ഞ ശാന്ത പ്രകൃതിക്കാരനായ ജയചന്ദ്രനെ തിരുവല്ല ക്ഷേത്രത്തിൽ ചുരുക്കം ചിലദിവസങ്ങളിൽ മാത്രമെ ചങ്ങലയിൽ ബന്ധിച്ചിരുന്നുള്ളു , പ്രത്യേകിച്ചു വിശേഷ ദിവസങ്ങളിൽ ദൂരെ നിന്നും ഭക്തർ കൂടുതൽ ക്ഷേത്രത്തിൽ ദർശനത്തിനായി വരുമ്പോൾ മാത്രമാണ് ബന്ധിച്ചിരുന്നത്
ഏകദേശം 18 വർഷംമുമ്പ് വിടവാങ്ങിയിട്ടും ജയചന്ദ്രൻ ഇന്നും നാട്ടുകാരുടെ ഓർമകളിൽ കൊമ്പുയർത്തിനിൽക്കുന്നു. 60 വർഷം ശ്രീവല്ലഭന്റെ തിടമ്പേറ്റിയെന്ന ഖ്യാതി ഒരുപക്ഷ ഇനിയൊരാനയ്ക്കും കിട്ടിയെന്നുവരില്ല.നല്ല ഒലിവിലും , മദപ്പാടിന്റെ മൂർധന്യാവസ്തയിലും എഴുന്നെള്ളിച്ചിരുന്ന ആന..അത്രക്കും ശാന്തായിരുന്നു ജയചന്ദ്രൻ.!!
ജയചന്ദ്രൻ്റെ ഒരു കുറവ് വയറിൻ്റെ അടിയിലെ മുഴയാണ് .കൂട്ടാനയുടെ കുത്തേറ്റപ്പോൾ ഉണ്ടായതാണത്...1984 തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിന്റെ ഏഴാം ഉത്സവത്തിന് വൈകുന്നേരം കാഴ്ചശീബലി സമയത്താണ് ആന ഇടഞ്ഞതും ജയചന്ദ്രന് കുത്തേറ്റതും...
അന്ന് എഴുന്നള്ളിയിരുന്നത്, തിരുവല്ല ജയചന്ദ്രൻ (ഭഗവാന്റെ തിടമ്പ്), കണ്ടിയൂർ ശ്രികണ്ഠൻ (ദേവിയുടെ തിടമ്പ്), ആറന്മുള മോഹനൻ (ഗണപതിയച്ഛന്റെ തിടമ്പ്). സേവ തുടങ്ങുന്നതിന് എതാനും മിനുറ്റുകൾക്ക് മുൻപ് കണ്ടിയൂരാന ഒന്നു ശക്തിയായി കുലുങ്ങി, ചെറിയ ഒരലർച്ച അലറി, എന്നിട്ട് അടുത്തുനിന്ന ജയചന്ദ്രന്റെ വയറ്റിനിട്ടു കുത്തി. ജയചന്ദ്രൻ അവന്റെ കഴുത്തിനു തുമ്പിക്കൈ കൊണ്ടു ഒരു പിടുത്തം; ഇതു കണ്ട ജയചന്ദ്രൻ്റെ ഒന്നാം പാപ്പാൻ വാസുദേവൻ വേണ്ട മോനെ വിട്ടേക്കടാ എന്നു പറഞ്ഞപ്പോൾ അവൻ പിടുത്തം വിട്ടു. പക്ഷെ പേടിച്ചുപോയ കണ്ടിയൂരാന അവിടെ നിന്നും വേഗം നടന്ന് തെക്കേ ഗോപുരത്തിനടൂത്തേക്ക് മാറി (ആനയുടെ മുൻകാലുകൾ ചങ്ങലയിലായിരുന്നു)... ഭാഗ്യം കൊണ്ട് പാർവ്വതിയുടെ ദേവിയുടെ തിടമ്പേറ്റിയിരുന്ന കണ്ടിയൂരാനയുടെ പുറത്ത് ഒരാളുമാത്രമെ ആസമയത്തുണ്ടായിരുന്നുള്ളു. എഴുന്നള്ളിച്ചു നിർത്തി ഉടനെയാണ് ഇതു സംഭവിച്ചത്; സേവ തുടങ്ങിയിരുന്നില്ല. ആന പുറത്തിരുന്നത് ശാസ്താനടയിലെ നാരായണൻ നമ്പൂതിരിയായിരുന്നു ( കീഴ്ശാന്തി). പാവം എങ്ങനെയൊക്കെയൊ തെക്കെ മതിലിൻ്റെ അവിടം വരെ തിടമ്പ് താഴെ വീഴിക്കാതെ പിടിച്ചിരുന്നു. മതിലിനോട് അടുത്ത് ആന വന്ന സമയം നോക്കി നാരായണൻ നമ്പൂതിരി മതിലുവഴി ചാടിയിറങ്ങി, കൂട്ടത്തിൽ തിടമ്പ് ആരോ വന്നു മേടിക്കുകയും ചെയ്തു...കണ്ടിയൂരിലെ ആനയെ പിന്നെ മൂന്നു മാസം വാഴപ്പള്ളിയിൽ കെട്ടി..
1998ലാണ് ഉത്സവത്തിന് അവസാനമായി ജയചന്ദ്രൻ തിടമ്പേറ്റുന്നത്. 1999ൽ ചെങ്ങന്നൂരിൽ നിന്ന് തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലക്ക് വഴിയടിച്ചു വരുമ്പോൾ ഒരു കടയുടെ മുൻപിൽ വെച്ച് ജയചന്ദ്രനെ പാഞ്ഞു വന്ന ബോസ്കോയുടെ ഉടമസ്ഥഥയിലുള്ള ബസ്സ് ഇടിച്ചു വീഴ്ത്തി.അന്ന് ഒരു പ്രശ്നവും ഉണ്ടാക്കാതെ വീണടത്ത് കിടന്നു കരഞ്ഞ ജയചന്ദ്രനോടൊപ്പം ഒരു നാട് മുഴുവൻ കരഞ്ഞു.... ചങ്ങലയില്ലാതെ ക്ഷേത്രമതിലകത്ത് തീറ്റയെടുത്ത് നടക്കുന്ന ജയചന്ദ്രന്റെ കാഴ്ചകൾ നാട്ടുകാർ മറന്നിട്ടില്ല...
2000ലെ ഭഗവാന്റെ ആട്ടവിശേഷമായ ഉത്രശീവേലിനാളിൽ ജയചന്ദ്രൻ 68-ാം വയസ്സിൽ ചരിഞ്ഞു... കൊമ്പുകൾ ദേവസ്വം സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശ്രീവല്ലഭ സ്വാമിയുടെയും ശ്രീ വല്ലഭ പുരിയുടെയും പൊന്നോമന ജയചന്ദ്രന്റെ ഓർമ്മകൾ ഞങ്ങൾ ആനപ്രേമികളുടെ മനസ്സിൽ എപ്പോളും ഉണ്ടാക്കും ഗജരാജൻ തിരുവല്ല ജയചന്ദ്രൻ.........