തീരുമലൈ കോവിലിലേക്ക് വാഹനത്തിലൂടെ പ്രവേശിക്കാൻ പാർക്കിംഗ് ഫീ ഉണ്ട്. കാറുകൾക്ക് പ്രവേശിക്കാൻ 50/- ആണ് ഫീ.പാർക്കിംഗ് ഫീ വാങ്ങുന്നിടത്തായി അനവധി പൂക്കടകളും ചെറുകിട കച്ചവടക്കാരും ഉണ്ട്. മല അടിവാരത്തിൽ നിന്നും മുകളിൽ എത്തിയാൽ ക്ഷേത്രമുറ്റത്തായി പ്രസാദവും വഴിപാട് സാധനങ്ങളും ലഖുഭക്ഷണവും വിൽക്കുന്ന ഒരു കടയുമുണ്ട്. സാധാരണ ഒരു സെറ്റ് വഴിപാട് സാധനങ്ങൾക്ക് 180/- രൂപയാണ് അവർ വാങ്ങുന്നത്

തിരുമലൈ ക്ഷേത്രം, പൺപൊഴി

തമിഴ്നാട്ടിൽ തിരുനെൽ‌വേലി ജില്ലയിലെ തെങ്കാശി താലൂക്കിൽ പൺപൊഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മുരുകൻ ക്ഷേത്രമാണ് തിരുമലൈ ക്ഷേത്രം. കേരളവുമായി പങ്കുവെക്കുന്ന അതിർത്തിയ്ക്കടുത്തു് പശ്ചിമഘട്ടത്തിൽ ഒരു ചെറിയ കുന്നിൻമുകളിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രത്യേകതകൾ

തിരുത്തുക

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുരുകൻ‍, തിരുമലൈ മുരുകൻ എന്നും തിരുമലൈ കുമാരസ്വാമി എന്നും അറിയപ്പെടുന്നു. ഇതുകൊണ്ടുതന്നെ, ക്ഷേത്രസമീപത്തുള്ള സ്ഥലവാസികൾക്കിടയിൽ 'തിരുമലൈ' എന്ന പേരുള്ള നല്ലൊരു സംഖ്യയുണ്ടു്. ഈ ക്ഷേത്രത്തിലെ ഒരു ഭാഗത്തു തന്നെയായി 'തിരുമലൈ ഭഗവതി അമ്മന്റെ' നടയും സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം വിശാഖം നക്ഷ്രത്തിൽ പിറന്നവർക്ക് വിശേഷമായ ഒരു ബക്തി സ്ഥലം ആണ്. ഈ ക്ഷേത്രത്തിന് ചുറ്റും കുറെ തെങ്ങിൻതോപ്പുകളും ചെറിയ ഗ്രാമങ്ങളുമുണ്ടു്. അതു കൊണ്ട് മലയുടെ ഉച്ചിയിൽ നിന്നും കാണുന്ന കാഴ്ച വളരെ മനോഹരമാണു്. ഈ ക്ഷേത്രത്തിലേക്ക് 625 പടികൾ ആണ് ഉള്ളത്. ഇപ്പോൾ റോഡ്പാതയും മല അടിവാരത്തിൽ നിന്നും ബസ് സർവീസ് ഉം ഉണ്ട്. ഈ ക്ഷേത്രം പണി കഴിപ്പിച്ചത് തിരുവരുചേൽവർ ശിവകാമി അമ്മെയ്യാർ ആണ്.

"https://ml.wikipedia.org/w/index.php?title=തിരുമലൈ_ക്ഷേത്രം&oldid=4122266" എന്ന താളിൽനിന്ന് ശേഖരിച്ചത്