തിരുപ്പൂർ കുമരൻ
തിരുപ്പൂർ കുമരൻ(4 ഒക്റ്റോബർ 1904 -1 നവംബർ 1932).ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു തിരുപ്പൂർ കുമരൻ.ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തിൽ ചെന്നിമല എന്ന ഗ്രാമത്തിലാണ് (ഇന്നത്തെ ഈറോഡ് ജില്ലയിൽ) കുമരൻ ജനിച്ചത്.ദേശബന്ധു യൂത്ത് അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ച് അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.1932 ജനുവരി 11 ന് തിരുപ്പൂരിലെ നൊയ്യൽ നദിക്കരയിൽ ഒരു പ്രതിഷേധ സമരത്തിനിടെ ഉണ്ടായ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു.കൊടി കാത്ത കുമരൻ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. 2004 ഒക്ടോബറിൽ 100 ആം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരിച്ചു കൊണ്ട് ഭാരതീയ തപാൽ വകുപ്പ് ഒരു സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
Kumaran | |
---|---|
ജനനം | 4 October 1904[1] |
മരണം | ജനുവരി 11, 1932 | (പ്രായം 27)
മരണ കാരണം | head injury |
ദേശീയത | Indian |
അവലംബം
തിരുത്തുക- ↑ "Vanchi and Kumaran anniversaries to be govt functions". Business Standard. 14 September 2015.