തിയഡോർ ഡോബ്ലർ

ജര്‍മ്മനിയിലെ രചയിതാവ്


ഒരു ജർമൻ കവിയായിരുന്നു തിയഡോർ ഡോബ്ളർ(ഓഗസ്റ്റ് 17, 1876 - ജൂൺ 14, 1934).

തിയഡോർ ഡോബ്ലർ 1886-ൽ

ജീവിതരേഖ

തിരുത്തുക

ഓസ്ട്രിയുടെ ഭരണത്തിൻ കീഴിലായിരുന്ന ട്രിയസ്റ്റെയിൽ 1876 ആഗ. 17-ന് ജനിച്ചു. ഇറ്റലിയിലും ജർമനിയിലുമായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം ബർലിനിൽ താമസമാക്കി. ജർമൻ അഭിവ്യഞ്ജന പ്രസ്ഥാനത്തിന്റെ (German expressionist school) മുഖ്യ പ്രണേതാക്കളിലൊരാളെന്ന നിലയിലാണ് ഡോബ്ളർ അറിയപ്പെടുന്നത്. യോഗാത്മകവാദത്തിന്റെ (Mysticism) മുഖമുദ്രയണിഞ്ഞവയാണ് ഇദ്ദേഹത്തിന്റെ മിക്ക കവിതകളും.

1910-ൽ മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ദാസ് നോർഡ് ലിഷ്റ്റ് ആണ് ഡോബ്ളറുടെ ഏറ്റവും പ്രസിദ്ധമായ കാവ്യം. സമസ്ത ജീവജാലങ്ങളുടേയും പ്രഭവസ്ഥാനം ആദിത്യമൂർത്തിയാണെന്നും തന്മൂലം മാനവരാശിയുടെ ചരിത്രമാകെത്തന്നെ പ്രപഞ്ചത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നുമുള്ള ദർശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരം ഇതിൽ കാണാം. ഡെർസ്റ്റേൺ ഹെൽ വെഗ് (1915), ദാസ് സ്റ്റേൺ കൈൻഡ് (1916) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കവിതാ ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടവ. ഡോബ്ളറുടെ ആത്മകഥ വിർപോലെൻ നിഷ്റ്റ് വെർവയ്ലൻ എന്ന പേരിൽ 1915-ൽ പ്രസിദ്ധീകരിച്ചു. ഡെർ ഹെയ്ലിഗ് ബെർഗ് എയ് ത്തോസ് (1923) എന്നൊരു കലാനിരൂപണഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1934 ജൂൺ 14-ന് ജർമനിയിലെ ബ്ലാക് ഫോറസ്റ്റ് മേഖലയിലെ സെന്റ് ബ്ളാസിയനിൽ ഡോബ്ളർ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=തിയഡോർ_ഡോബ്ലർ&oldid=2787222" എന്ന താളിൽനിന്ന് ശേഖരിച്ചത്