തിച്ച് ഗ്വാങ് ഡൿ (വിയറ്റ്നാമീസ്Vietnamese: [tʰǐc kʷâːŋ ɗɨ̌k] ; 1897—11 ജൂൺ 1963), ഒരു വിയറ്റ്നാമീസ് മഹായാന സന്യാസി. 1963 ജൂൺ 11നു സൌത്ത് വിയറ്റ്നാമീസ് ഗവൺമെന്റെ ബുദ്ധിസ്റ്റുക്കൾക്കെതിരായ പീഠനങ്ങൾക്കെതിരെ പ്രധിക്ഷേധിക്കുന്നതിനിടയിൽ സൈഗൺ റോ‍ഡിന്റെ തിരക്കേറിയ ഇന്റർസെക്ഷനിൽ വച്ച് സ്വയം കത്തിയമർന്നു.[1]  ഗ്വാങ് ഡൿന്റെ ജീവത്യാഗത്തിന്റെ ചിത്രങ്ങൾ ലോകമെമ്പാടും പ്രചരിക്കുകയും ഡിയെമിന്റെ നയങ്ങൾ ലോകശ്രദ്ധ നേടുകയും ചെയ്തു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി, "ചരിത്രത്തിൽ ഒരു ചിത്രവും ലോകത്തിൽ ഇത്രത്തോളം വികാരം ചെലുത്തിയിട്ടുണ്ടാവില്ല" എന്നു ഈ ചിത്രത്തെ സൂചിപ്പിച്ചു പറയുകയുണ്ടായി.[2] മാൽകം ബ്രൌണിനു ഈ ചിത്രത്തിനു പുലിറ്റസർ പുരസ്കാരം ലഭിക്കുകയുണ്ടായി.[3]

Thích
Quảng Đức
പ്രമാണം:Thich Quang Duc.png
മതംMahayana Buddhism
മറ്റു പേരു(കൾ)Bồ Tát Thích Quảng Đức
(Bodhisattva Thích Quảng Đức)
Personal
ജനനം1897
Hội Khánh, French Indochina
മരണം11 June 1963
Saigon, South Vietnam
Senior posting
Based inSouth Vietnam
TitleBuddhist monk
അധികാരത്തിലിരുന്ന കാലഘട്ടം1917–1963
Religious career
Ordination1917
PostChairman of the Panel on Ceremonial Rites of the Congregation of Vietnamese Monks
Abbot of the Phước Hòa pagoda

ഗ്വാങ് ഡൿന്റെ ജീവത്യാഗം ഡിയമിനു മുകളിൽ അന്തർദേശീയ സമ്മർദ്ദം ചെലുത്തുകയും, ബുദ്ധിസ്റ്റുകളെ ശാന്തരാക്കാൻ ഡിയം പരിഷ്കാരങ്ങൾ പ്രഖാപിക്കുകയും ചെയ്തു. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതിരിക്കുകയും, തർക്കം വഷളാവുകയും ചെയ്തു. തർക്കം തുടർന്നപ്പോൾ ഡിയമിന്റെ സഹോദരൻ ഗോ ഡിൻ നുവിനോട് കൂറുള്ള എ ആർ വി എൻ സ്പെഷ്യൽ ഫോർസ് രാജ്യവ്യാപകമായി ബുദ്ധിസ്റ്റ് പഗോഡകളിൽ റൈഡുകൾ നടത്തി ഗ്വാങ് ഡൿന്റെ ഹൃദയം ജപ്തി ചെയ്യുകയും ചെയ്തു. പരിണതഫലമായി രാജ്യവ്യാപകമായി മരണങ്ങളും വൻ നാശനഷ്ടങ്ങളും സഭവിച്ചു. ഗ്വാങ് ഡൿനെ പിന്തുടർന്നു മറ്റു ബുദ്ധ സന്യാസിമാരും ജീവത്യാഗം ചെയ്യാനാരംഭിച്ചു. ഒടുവിൽ, യു.എസ്. പിന്തുണയുള്ള സൈന്യം ദിവ്യുമിനെ കീഴടക്കുകയും, 1963 നവംബർ 2-ന് വധിക്കുകയും ചെയ്തു.

  1. "Monk Suicide by Fire in Anti-Diem Protest," New York Times, 11 June 1963, 6.; David Halberstam, "Diem Asks Peace in Religion Crisis," New York Times 12 June 1963. 3.; Marilyn B. Young, The Vietnam Wars: 1945–1990, New York: Harper Collins Publishers, 1990. 95–96.
  2. Zi Jun Toong, "Overthrown by the Press: The US Media's Role in the Fall of Diem," Australasian Journal of American Studies 27 (July 2008), 56–72.
  3. Jacobs 2006, പുറം. 148
"https://ml.wikipedia.org/w/index.php?title=തിച്ച്_ഗ്വാങ്_ഡൿ&oldid=3084541" എന്ന താളിൽനിന്ന് ശേഖരിച്ചത്