താഹിതിയൻ വിമൻ ഓൺ ദി ബീച്ച്
പോൾ ഗൗഗിൻ 1891-ൽ വരച്ച ചിത്രം
പോൾ ഗൗഗിൻ 1891-ൽ വരച്ച ചിത്രമാണ് താഹിതിയൻ വിമൻ ഓൺ ദി ബീച്ച് (ഫ്രഞ്ച്: ഫെമ്മെസ് ഡി താഹിതി).[1] ബീച്ചിലെ പസഫിക് ദ്വീപായ തഹീതിയിലെ രണ്ട് സ്ത്രീകളെയാണ് പെയിന്റിംഗ് ചിത്രീകരിക്കുന്നത്.
Tahitian Women on the Beach | |
---|---|
കലാകാരൻ | Paul Gauguin |
വർഷം | 1891 |
Medium | oil on canvas |
അളവുകൾ | 69 cm × 91 cm (27.2 in × 35.8 in) |
സ്ഥാനം | Musée d'Orsay, Paris |
ഫ്രാൻസിലെ പാരീസിൽ സ്ഥിതി ചെയ്യുന്ന മ്യൂസി ഡി ഓർസെയുടെ ശേഖരത്തിലാണ് ഈ ചിത്രം ഇപ്പോൾ ഉള്ളത്.
1892-ൽ ഗൗഗിൻ ഡ്രെസ്‌ഡനിലെ ഗ്യാലറി ന്യൂ മെയിസ്റ്ററിന്റെ ശേഖരത്തിലുള്ള സമാനമായ ഒരു പെയിന്റിംഗ് പരൗ ആപി (തഹിതിയിലെ രണ്ട് സ്ത്രീകൾ) വരച്ചു. താഹിതിയൻ ഭാഷയിൽ "പരൗ" എന്നാൽ വാക്ക് എന്നും "അപി" എന്നാൽ പുതിയത് എന്നും അർത്ഥം. അതിനാൽ "പരൗ ആപി" എന്നാൽ വാർത്ത എന്നാണ്. "ഏഹ തേ പരൗ ആപി" അല്ലെങ്കിൽ പുതിയതെന്താണ്? എന്നാണ് ഒരു പൊതു ആശംസ.
അവലംബം
തിരുത്തുക- ↑ "Femmes de Tahiti". musée d'Orsay. Retrieved 19 July 2022.