താവർചന്ദ് ഗെഹ്‌ലോട്ട്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2021 ജൂലൈ പതിനൊന്ന് മുതൽ കർണാടക ഗവർണറായി തുടരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് താവർചന്ദ് ഗെലോട്ട്.(ജനനം : 1948 മെയ് 18) നാല് തവണ ലോക്സഭാംഗം, മൂന്ന് തവണ നിയമസഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, രണ്ട് തവണ കേന്ദ്ര മന്ത്രി, രാജ്യസഭയിലെ ബി.ജെ.പി നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5]

താവർചന്ദ് ഗെലോട്ട്
കർണാടക, ഗവർണർ
ഓഫീസിൽ
2021-തുടരുന്നു
മുൻഗാമിവാജുഭായ് വാല
രാജ്യസഭാംഗം
ഓഫീസിൽ
2018-2021, 2012-2018
മണ്ഡലംമധ്യ പ്രദേശ്
കേന്ദ്ര സാമൂഹ്യനീതി-ക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
2019-2021, 2014-2019
മുൻഗാമിമല്ലികാർജുൻ ഖാർഗെ
പിൻഗാമിവീരേന്ദ്രകുമാർ ഖത്തിക്
ലോക്സഭാംഗം
ഓഫീസിൽ
2004, 1999, 1998, 1996
മണ്ഡലംഷാജപ്പൂർ
രാ‌ജ്യസഭയിലെ ബി.ജെ.പി നേതാവ്
ഓഫീസിൽ
2019-2021
മുൻഗാമിഅരുൺ ജെയ്റ്റ്ലി
പിൻഗാമിപീയുഷ് ഗോയൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-05-18) 18 മേയ് 1948  (76 വയസ്സ്)
ഉജ്ജയിൻ, മധ്യപ്രദേശ്
രാഷ്ട്രീയ കക്ഷി
 • ബി.ജെ.പി (1980-മുതൽ)
 • ജനതാ പാർട്ടി (1977-1980)
 • ജനസംഘ് (1962-1977)
പങ്കാളിഅനിത
കുട്ടികൾ1 daughter and 3 sons
As of 21 മെയ്, 2023
ഉറവിടം: രാജ്ഭവൻ കർണാടക

ജീവിതരേഖ തിരുത്തുക

മധ്യപ്രദേശിലെ ഉജ്ജയിനിലെ ഒരു ദളിത് കുടുംബത്തിൽ റാംലാൽ ഗെലോട്ടിൻ്റെയും സുമൻ ഭായിയുടേയും മകനായി 1948 മെയ് 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. ബിരുദം നേടി.

രാഷ്ട്രീയ ജീവിതം തിരുത്തുക

1962-ൽ ആർ.എസ്.എസിൽ അംഗമായി ചേർന്നതോടെയാണ് ഗെലോട്ടിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1962 മുതൽ 1977 വരെ ജനസംഘത്തിലും 1977 മുതൽ 1980 വരെ ജനതാ പാർട്ടിയിലും അംഗമായിരുന്നു. 1980-ൽ ബി.ജെ.പിയിൽ ചേർന്ന ഗെലോട്ട് യുവമോർച്ചയിലൂടെ ബി.ജെ.പി നേതൃനിരയിലെത്തി.

പ്രധാന പദവികളിൽ

 • 1977-1980 : വൈസ്പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി : ജനതാ പാർട്ടി മധ്യപ്രദേശ്
 • 1980- 1984 : നിയമസഭാംഗം, മധ്യപ്രദേശ്
 • 1983-1984 : യുവമോർച്ച സംസ്ഥാന സെക്രട്ടറി, മധ്യപ്രദേശ്
 • 1985-1986 : യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ
 • 1986-1988 : ബി.ജെ.പി, ജില്ലാ പ്രസിഡൻ്റ്
 • 1988-1989 : എസ്.സി മോർച്ച, സംസ്ഥാന പ്രസിഡൻറ്
 • 1990-1992 : നിയമസഭാംഗം, മധ്യപ്രദേശ്
 • 1990-1992 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
 • 1993-1996 : നിയമസഭാംഗം, മധ്യപ്രദേശ്
 • 1995-1996 : മികച്ച നിയമസഭ സാമാജികൻ പുരസ്കാരം
 • 1996 : ലോക്സഭാംഗം, ഷാജപ്പൂർ(1)
 • 1998 : ലോക്സഭാംഗം, ഷാജപ്പൂർ(2)
 • 1999 : ലോക്സഭാംഗം, ഷാജപ്പൂർ(3)
 • 1999 : ബി.ജെ.പി, ചീഫ് വിപ്പ് ലോക്സഭ
 • 2002-2004 : ബി.ജെ.പി, ദേശീയ സെക്രട്ടറി
 • 2004 : ലോക്സഭാംഗം, ഷാജപ്പൂർ(4)
 • 2004-2006 : ബി.ജെ.പി, ദേശീയ വൈസ് പ്രസിഡൻറ്
 • 2006-2014 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
 • 2006-2021 : അംഗം ബി.ജെ.പി, പാർലമെൻററി ബോർഡ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി
 • 2009 : ദേവാസ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
 • 2012-2018 : രാജ്യസഭാംഗം, മധ്യപ്രദേശ് (1)
 • 2014-2019, 2019-2021 : കേന്ദ്ര സാമൂഹികനീതി-ക്ഷേമ വകുപ്പ് മന്ത്രി
 • 2018-2021 : രാജ്യസഭാംഗം, മധ്യപ്രദേശ് (2)
 • 2019-2021 : പാർലമെൻററി പാർട്ടി ലീഡർ, രാജ്യസഭ
 • 2021-തുടരുന്നു : കർണാടക, ഗവർണർ[6][7]

അവലംബം തിരുത്തുക

 1. "Thawar Chand Gehlot sworn in as Governor of Karnataka - The Hindu" https://www.thehindu.com/news/national/karnataka/thawar-chand-gehlot-sworn-in-as-governor-of-karnataka/article35268302.ece/amp/
 2. "Union Minister Thawarchand Gehlot appointed as Karnataka Governor - India Today" https://www.indiatoday.in/amp/india/story/cabinet-reshuffle-union-minister-thaawarchand-gehlot-governor-1824468-2021-07-06
 3. "Who is Thaawarchand Gehlot, the 19th Governor of Karnataka?" https://indianexpress.com/article/india/who-is-thaawarchand-gehlot-karnataka-governor-7399342/lite/
 4. "Union minister Thaawarchand Gehlot appointed Karnataka Governor, says will live up to expectations | Latest News India - Hindustan Times" https://www.hindustantimes.com/india-news/thawarchand-gehlot-is-new-karnataka-governor-says-will-live-up-to-expectations-101625561722621-amp.html
 5. "New Governors appointed in 8 states, Thawarchand Gehlot gets Karnataka, Bandaru Dattatreya Haryana - The Economic Times Video | ET Now" https://m.economictimes.com/news/politics-and-nation/new-governors-appointed-in-8-states-thawarchand-gehlot-gets-karnataka-bandaru-dattatreya-haryana/amp_videoshow/84166950.cms
 6. "Thawarchand Gehlot to take oath as Karnataka Governor today | Latest News India - Hindustan Times" https://www.hindustantimes.com/india-news/thawarchand-gehlot-to-take-oath-as-karnataka-governor-today-101625962102489-amp.html
 7. "Shajapur Lok Sabha Election Result - Parliamentary Constituency" https://resultuniversity.com/election/shajapur-lok-sabha

പുറം കണ്ണികൾ തിരുത്തുക

താവർചന്ദ് ഗെഹ്‌ലോട്ട്

"https://ml.wikipedia.org/w/index.php?title=താവർചന്ദ്_ഗെഹ്‌ലോട്ട്&oldid=3922530" എന്ന താളിൽനിന്ന് ശേഖരിച്ചത്