കേരളത്തിലെ വ്യഖ്യാതമായ നംപൂതിരി ബ്രാഹ്മണ കുടുംബം.വടക്കൻ കേരളത്തിലെ എററവും വലിയ ജന്മികുടുംബം.പതിനെട്ടര ക്ഷേത്രങ്ങളും രണ്ട് സത്രങ്ങളും കഥകളിയോഗവും കുതിരപന്തിയും ഉണ്ടായിരുന്ന ഉഗ്രപ്രതാപികള്.പരശു രാമനാല് സ്ഥാപിക്കപ്പെട്ട 32 നംപൂതിരിഗ്രാമങ്ങളില് ഏററവും വടക്കേയററത്തെ ഗ്രാമമായ പയ്യന്നൂര് ഗ്രാമത്തിലെ 16 ഇല്ലങ്ങളില് പ്രൌഢി കൊണ്ടും സമ്പന്നത കൊണ്ടും മുന്നില് നില്കുന്ന കുടുംബം.ആദ്യത്തെ ഗ്രാമക്കാര് അഥവാ പരശുരാമനാല് ആദ്യം കൊണ്ടുവരപ്പെട്ട ബ്രാഹ്മണര് എന്ന് അര്ത്ഥം വരുന്ന തരത്തില് തിരുമുന്പ് എന്ന സ്ഥാനപ്പേര് ഉപയൊഗിക്കുന്ന ഒരേയൊരു ഗ്രാമക്കാരാണ് പയ്യന്നൂര് ഗ്രാമം നംപൂതിരിമാര്.ഈ 16 കുടുംബങ്ങള് ഒഴികെയുളളവരൊന്നും ഈ ഭാഗത്ത് നംപൂതിരിമാരല്ല, തുളു എംപ്രാംതിരിമാരാണ്.പില്കാലത്ത് അവര് സ്വയം നംപൂതിരി നാമം ചേര്ത്ത് സ്വയം മാററുകയായിരുന്നു.തളിപറമ്പിന് വടക്ക് നംപൂതിരി ഇല്ലങ്ങള് താഴക്കാട്ട് മന ഉള്പ്പടെ ഉളള ഈ പതിനാറ് മനകള് മാത്രമാണ് യഥാർഥത്തില്.ഇവരുടെ ഗ്രാമക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.പരശുരാമഭക്തിയാല് ഇന്നും പരശുരാമശാസനങ്ങള് അതേ പടി അനുവർത്തിച്ചു വരുന്നു ഇവിടെ.

"https://ml.wikipedia.org/w/index.php?title=താഴേക്കാട്ടു_മന&oldid=2582462" എന്ന താളിൽനിന്ന് ശേഖരിച്ചത്