താരാ റാണി ശ്രീവാസ്തവ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

താരാ റാണി ശ്രീവാസ്തവ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത വനിതയുമായിരുന്നു.[1][2] ബീഹാറിലെ സരൺ ജില്ലയിലാണ് താരാറാണിയും അവരുടെ ഭർത്താവായിരുന്ന ഫൂലേന്ദു ബാബുവും ജീവിച്ചിരുന്നത്.[3] 1942-ൽ താരാ റാണിയും അവരുടെ ഭർത്താവും ബീഹാറിലെ സിവാനി പട്ടണത്തിൽ ഒരു പോലീസ് സ്റ്റേഷനു നേരേ മാർച്ച് നടത്തുന്നതിനു നേതൃത്വം കൊടുക്കുകയും ഈ മാർച്ചിനു നേർക്ക് പൊലീസ് വെടിയുതിർക്കുകയും ചെയ്തു. ഈ വെടി വയ്പ്പിൽ ഭർത്താവിനു വെടിയേറ്റുവെങ്കിലും പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ട് ജനക്കൂട്ടത്തെ നയിക്കൽ അവർ തുടർന്നു. രാജ്യത്തോടുള്ള അവരുടെ കടമയിൽ വ്യക്തിപരമായ നഷ്ടം അവരുടെ മനസ്സിനു ചാഞ്ചല്യമുണ്ടാക്കിയില്ല. ഗാന്ധിജിയുടെ ആഹ്വാനത്തിനു മറുപടിയായി പോലീസ് സ്റ്റേഷനിലെ മേൽക്കൂരയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതിൽ അവർ വിജയിച്ചു. പിന്നീട് സംഭവ സ്ഥലത്തു തിരിച്ചു ചെന്ന അവർക്ക് ഭർത്താവു മരണപ്പെട്ട കാഴ്ചയാണു കാണുവാൻ സാധിച്ചത്. അഞ്ചു വർഷത്തിനുശേഷം രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അവർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തുടർന്നിരുന്നു.

താരാ റാണി ശ്രീവാസ്തവ
ജനനം
ബീഹാർ, ഇന്ത്യ
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്Member of Mahatma Gandhi's Quit India Movement
ജീവിത പങ്കാളി(കൾ)ഫുലേന്ദു ബാബു

ജീവിതരേഖതിരുത്തുക

താരാ റാണി ശ്രീവാസ്തവ പട്ന നഗരത്തിനടുത്തുള്ള സരണിലാണു ജനിച്ചത്.[4] നന്നേ ചെറുപ്പത്തിൽത്തന്നെ അവർ സ്വാതന്ത്ര്യസമര സേനാനിയായ ഫൂലേന്ദു ബാബുവിനെ വിവാഹം ചെയ്തിരുന്നു.[5] കൊളോണിയൽ ഭരണത്തിനെതിരായ പ്രതിഷേധ സമരങ്ങളിൽ താരാ റാണി തന്റെ ഗ്രാമത്തിലും ചുറ്റുപാടുമുള്ള സ്ത്രീകളെ സംഘടിപ്പിച്ചിരുന്നു.

അവലംബംതിരുത്തുക

  1. Thakur, Bharti (2006). Women in Gandhi's Mass Movements. Deep & Deep Publications. ISBN 9788176298186.
  2. Devi, Bula (14 August 2012). "Unsung heroines of Independence". The Hindu. ശേഖരിച്ചത് 23 July 2017.
  3. "Tara Rani Srivastava". General Knowledge. JagranJosh: 10–12. 6 July 2017 – via Google Books.
  4. Devi, Bula (14 August 2012). "Unsung heroines of Independence". The Hindu. ശേഖരിച്ചത് 23 July 2017.
  5. "Tara Rani Srivastava". General Knowledge. JagranJosh: 10–12. 6 July 2017 – via Google Books.
"https://ml.wikipedia.org/w/index.php?title=താരാ_റാണി_ശ്രീവാസ്തവ&oldid=3084532" എന്ന താളിൽനിന്ന് ശേഖരിച്ചത്