താരാപ്പൂർവാലാ അക്വേറിയം
മുംബൈയിൽ മറൈൻ ഡ്രൈവിനരികിലായി സ്ഥിതി ചെയ്യുന്ന ഒരു അക്വേറിയമാണ് താരാപ്പൂർവാലാ അക്വേറിയം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അക്വേറിയമാണിത്[1]. കടൽ മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും വിവിധയിനം ജലജീവികളും ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു.
Date opened | 1951 |
---|---|
സ്ഥാനം | മറൈൻ ലൈൻസ്, മുംബൈ |
നിർദ്ദേശാങ്കം | 18°56′57″N 72°49′12″E / 18.9492866°N 72.8200758°E |
Number of species | 400 |
Volume of largest tank | 22,000 |
വാർഷിക സന്ദർശകർ | 400000[1][2] |
ചരിത്രം
തിരുത്തുക800000 രൂപ മുതൽമുടക്കിൽ 1951-ലായിരുന്നു ഇതിന്റെ നിർമ്മാണം. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു[1]. ഇതിന്റെ നിർമ്മാണത്തിനായി 200000 രൂപ സംഭാവന ചെയ്ത മനുഷ്യസ്നേഹിയായ പാഴ്സി വ്യവസായി ഡി.ബി. താരപ്പൂർവാലായുടെ പേരാണ് അക്വേറിയത്തിന് നൽകിയിരിക്കുന്നത്.
ചിത്രശാല
തിരുത്തുക-
താരാപ്പൂർവാല അക്വേറിയം, മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച
-
ഉള്ളിലെ കാഴ്ച
-
അക്വേറിയത്തിന്റെ മുൻവശം നവീകരണത്തിനു മുൻപ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Fin & frolic: India's oldest aquarium gets a grand revamp". Rediff. 25 February 2015.
- ↑ "After 130 fish deaths and a Rs 3-crore budget escalation, aquarium to reopen". newsbun.com.