കുഞ്ഞുങ്ങൾക്ക് ഉറങ്ങാനുതകുന്ന രീതിയിൽ ആലപിക്കപ്പെടുന്ന ഗാന-സംഗീതത്തെയാണ് താരാട്ടുപാട്ട് (താരാട്ട്) എന്നു വിളിക്കപ്പെടുന്നത്. താരാട്ടുകളുടെ ഉദ്ദേശം ഓരോ സംസ്കാരത്തിലും വ്യത്യസ്തമായിരിക്കുന്നു. ചിലയിടത്ത് അവ തലമുറകളിലൂടെയുള്ള സാംസ്കാരികമായ അറിവുകളുടെയും പാരമ്പര്യങ്ങളുടെ സംക്രമണത്തിനുപയോഗിക്കുമ്പോൾ, ചിലയിടത്ത് അവ കുഞ്ഞുങ്ങളുടെ ആശയവിനിമയ ക്ഷമതയെ വളർത്താനുള്ള ഒരു ഉപാധിയായി കണക്കാക്കുന്നു. കുഞ്ഞുങ്ങളുടെ വൈകാരികമായ ഉദ്ദേശങ്ങളെ സൂചിപ്പിക്കാനും അവരുടെ അവിഭക്തമായ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാനുമായുള്ള ഉപായമായും, അവരുടെ സ്വഭാവരൂപീകരണത്തിനെ തന്നെ സ്വാധീനിക്കാനുതകുന്ന സംഗതിയായും കണക്കാക്കപ്പെടുന്നു.[1] ഒരു പക്ഷേ താരാട്ടിന്റെ ഏറ്റവും പ്രമുഖമായ ഉപയോഗം കുഞ്ഞുങ്ങളെ ഉറങ്ങാൻ സഹായിക്കുക എന്നതു തന്നെയാണ്.[2] അതിനായി ഇതിന്റെ സംഗീതം മിക്കവാറും ലളിതവും ചാക്രികവുമാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലും പുരാതനകാലം മുതൽക്കു തന്നെ താരാട്ടുകൾ നിലനിന്നിരുന്നു.[3]

അമ്മയും കുഞ്ഞും, രാജാ രവിവർമ്മ


  1. Doja, Albert. "Socializing Enchantment: A Socio-Anthropological Approach to Infant-Directed Singing, Music Education and Cultural Socialization" International Review of the Aesthetics and Sociology of Music, Vol. 45, No. 1 (June 2014), pp. 118–120.
  2. Trehub, Sandra E., Trainor, Laurel J. "Singing to infants: lullabies and play songs" Advances in Infancy Research, (1998), pp. 43–77.
  3. I. Opie and P. Opie, The Oxford Dictionary of Nursery Rhymes (Oxford University Press, 1951, 2nd ed., 1997), p. 6.
"https://ml.wikipedia.org/w/index.php?title=താരാട്ടുപാട്ട്&oldid=2381066" എന്ന താളിൽനിന്ന് ശേഖരിച്ചത്