തായ് പർവ്വതം

(തായ്ഷാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ ഷാൻഡൊങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് തായ് പർവ്വതം അഥവാ തായ്ഷാൻ(ചൈനീസ്:泰山 ; ഇംഗ്ലീഷ്:Mount Tai). ചരിത്രപരമായും സാംസ്കാരികപരമായും വളരെയധികം പ്രാധാന്യമുള്ള ഒരു ശൃംഘമാണ് ഇത്. ജേഡ് എമ്പറർ കൊടുമുടിയാണ് തായ് പർവ്വതനിരകളിൽ വെച്ച് ഏറ്റവും ഉയരം കൂടിയ കൊടുമുടി. ചൈനയിലെ പഞ്ചമഹാ പർവ്വതങ്ങളിൽ ഒന്നാണ് തായ്ഷാൻ. ചൈനീസ് വിശ്യാസപ്രകാരം സൂര്യോദയം, ജനനം, പുനഃരാരംഭം എന്നിവയുടെ പർവ്വതമാണ് തായ്. അഞ്ച് പർവ്വതങ്ങളിലും വെച്ച് ഗണ്യമായ ഒരു സ്ഥാനവും ഇതിന് നൽകിയിരിക്കുന്നു. കുറഞ്ഞത് 3000ത്തോളം വർഷമായെങ്കിലും തായ്ഷാൻ ചൈനീസ് ജനതയുടെ ആരാധനാപാത്രമായും പ്രധാന ആചാരങ്ങൾക്കായുള്ള വേദിയായും വർത്തിച്ചുവരുന്നു.[2]

തായ് പർവ്വതം
ഉയരം കൂടിയ പർവതം
Elevation1,532.7 മീ (5,029 അടി)
Prominence1,505 മീ (4,938 അടി) [1]
ListingUltra
Coordinates36°15′21″N 117°06′27″E / 36.25583°N 117.10750°E / 36.25583; 117.10750[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Location on the North China Plain
സ്ഥാനംTai'an, Shandong
ഭൂവിജ്ഞാനീയം
Age of rockകാമ്പ്രിയൻ
Mountain typemetamorphic, sedimentary
Climbing
Easiest routecable car
Official nameMount Taishan
TypeMixed
Criteriai, ii, iii, iv, v, vi, vii
Designated1987 (11th session)
Reference no.437
State Party ചൈന
RegionAsia-Pacific

പടിഞ്ഞാറൻ ഷാങ്ഡൊങിൽ തെക്ക് തയാൻ(Tai'an) നഗരത്തിനും, വടക്ക് ജിയാൻ നഗരത്തിനും ഇടയിലായാണ് തായ്ഷാൻ നിലകൊള്ളുന്നത്. ഈ പർവ്വതനിരകൾക്ക് സമുദ്രനിരപ്പിൽനിന്നും 150മുതൽ 1540 വരെ ഉയരമുണ്ട്. 426 ച.കീ.മിയാണ് ഇതിന്റെ വിസ്തീർണ്ണം.

പാലിലോലിത്തിൿ കാലം മുതൽക്കെ ഇവിടെ മനുഷ്യർ അധിവസിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. നവീനശിലായുഗത്തിൽ ഇവിടെ ആൾത്താമസമുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തായ്_പർവ്വതം&oldid=2872309" എന്ന താളിൽനിന്ന് ശേഖരിച്ചത്