താബിഉകൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുഹമ്മദ് നബിയുടെ ശിഷ്യന്മാരായ സ്വഹാബികളുടെ ശിഷ്യന്മാരാണ് താബിഉകൾ. ഹിജ്റയുടെ തുടക്കത്തിൽതന്നെ താബിഉകളുടെ കാലഘട്ടം തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് താബിഉകളിൽ പ്രധാനിയായ അബ്ദുറഹ്മാനു ബ്നു ഹാരിസിന്റെ ന്റെ ജനനം ഹിജ്റ മൂന്നാം വർഷത്തിലും ഖൈസുബ്നു അബി ഹാതിമിന്റെ ജനനം ഹിജ്റ നാലാം വർഷത്തിലും സഈദുബ്നു മുസയ്യബിന്റെ ജനനം ഹിജ്റ 14ലുമാണ്. എന്നാൽ നബിയുമായി കണ്ടുമുട്ടാത്തതിനാൽ അവർക്ക് സ്വഹാബി ആകാൻ കഴിഞ്ഞില്ല. താബിഉകളെ പണ്ഡിതന്മാർ 3 സ്ഥാനക്കാരായി തരംതിരിച്ചിരിക്കുന്നു.
- സ്വഹാബികളിൽ പ്രധാനികളുമായി കണ്ടു മുട്ടിയവർ
- ധാരാളം സ്വഹാബിമാരെ കണ്ടവർ
- ഒന്നോ രണ്ടോ സ്വഹാബിമാരെ കണ്ടവർ.
മദീനയിൽ മാത്രം 355 താബിഈ പണ്ഡിതന്മാർ ഉണ്ടായിരുന്നു. ഒന്നാം സ്ഥാനീയരിൽ പെട്ട 139 പേരും രണ്ടാം സ്ഥാനീയരിൽ പെട്ട 129 പേരും മൂന്നാമത്തെ സ്ഥാനീയരിൽ പെട്ട 87 പേരും. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിട്ടുണ്ട്:
“ | നൂറ്റാണ്ടുകളിൽ ഉത്തമം എൻറെ നൂറ്റാണ്ടും പിന്നീട് അതിനടുത്ത നൂറ്റാണ്ടും പിന്നീട് അതിനടുത്ത നൂറ്റാണ്ടും ആണ്. | ” |
ഇതിൻറെ വിവക്ഷ സ്വഹാബികളും അവരുടെ ശിഷ്യന്മാരായ താബിഉകളും അവരുടെ ശിഷ്യന്മാരായ താബിഉതാബിഉകളും ആണെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. 4 മദ്ഹബിന്റെ ഇമാമുകളും ഈ നൂറ്റാണ്ടിലെ പണ്ഡിതന്മാരായിരുന്നു.[1]
References
തിരുത്തുക- ↑ ഇസ്ലാമിക വിശ്വാസ കോശം