താപചാലകം

ചൂടിനെ കടത്തി വിടുന്ന പദാര്‍ത്ഥം
(താപ ചാലകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താപം അഥവാ ചൂടിനെ കടത്തി വിടുന്ന എന്തിനെയും താപചാലകം എന്നു വിളിക്കാം അല്ലാത്തവയെ താപ കുചാലകം എന്നും വിളിക്കാം. ലോഹങ്ങൾ സാധാരണയായി നല്ല താപ ചാലകങ്ങൾ ആണ്. ഓരോ പദാർത്ഥത്തിൻറേയും ചാലക അങ്കം വ്യത്യസ്തമായിരിക്കും[1]ഉയർന്ന താപനിലയുള്ള വസ്തുക്കളിൽ നിന്ന് താഴ്ന്ന താപനിലയുള്ള വസ്തുക്കളിലേക്ക് താപം ഒഴുകിക്കൊണ്ടിരിക്കും. താപത്തിന്റെ ഈ ഒഴുക്ക് ഖരവസ്തുക്കളിൽ തന്മാത്രകളുടെ കമ്പനവും സ്വതന്ത്ര ഇലക്ട്രോണുകളുടെ ചലനവും മൂലമാണ് സംഭവിക്കുന്നത്. ദ്രാവകങ്ങളിലും വാതകങ്ങളിലും ഈ പ്രക്രിയ തന്മാത്രകളുടെ കൂട്ടിയിടി മൂലവും സംഭവിക്കുന്നു. പദാർഥങ്ങളുടെ സാന്ദ്രത കൂടും തോറും താപചാലകത വർധിക്കുന്നു. അതുകൊണ്ട് ഖരവസ്തുക്കൾ കൂടുതൽ താപചാലകത പ്രദർശിപ്പിക്കുന്നു. അന്താരാഷ്ട്ര ഏകക വ്യവസ്ഥയിൽ വാട്ട്സ് പ്രതി മീറ്റർ കെൽവിൻ (Wm−1K−1) എന്ന യൂണിറ്റിൽ ആണ് താപചാലകത അളക്കുന്നതു്.

ചൂടായ പ്രതലത്തിൽ നിന്ന് ഒരു തണുത്ത പ്രതലത്തിലേക്ക് ചൂട് സ്വമേധയാ വ്യാപിക്കുന്നു. ഉദാഹരണത്തിന്, ഒരു ഇലക്ട്രിക് സ്റ്റൗവിന്റെ ഹോട്ട്പ്ലേറ്റുമായി സമ്പർക്കം പുലർത്തുന്ന ഒരു പാചകപാത്രത്തിന്റെ അടി വരെ ചൂട് എത്തുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=താപചാലകം&oldid=3344519" എന്ന താളിൽനിന്ന് ശേഖരിച്ചത്