താഞ്ചി ബേർഡ് റിസർവ്
താഞ്ചി ബേർഡ റിസർവ്വ്, ഗാംബിയയിലെ ഒരു പക്ഷിസങ്കേതമാണ്. 1993 ലാണ് ഈ പക്ഷിസങ്കേതം സ്ഥാപിക്കപ്പെട്ടത്. ഇത് 612 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. കരിന്തി അഥവാ താഞ്ചി റിവർ റിസർവ്വ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
താഞ്ചി ബേർഡ് റിസർവ് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഗാംബിയ |
Coordinates | 13°22′0″N 16°47′43″W / 13.36667°N 16.79528°W |
Area | 612 hectares |
Established | 1993 |
താഞ്ചി ബേർഡ് റിസർവ്വ് സ്ഥിതിചെയ്യുന്നത്, താഞ്ചി മത്സ്യബന്ധനഗ്രാമത്തിന് ഏകദേശം 3 കിലോമീറ്റർ വടക്കായിട്ടാണ്. കരിന്തി നദി ഈ ഉദ്യാനത്തിലുൾപ്പെടുന്നു. ബാൽഡ് കേപ്പ്, ബിജോൾ ദ്വീപുകൾ (കാജോണി ദ്വീപുകൾ) എന്നിവയുടെ ഭാഗങ്ങൾക്കൂടി ഉൾക്കൊള്ളുന്ന ഈ സംരക്ഷിത റിസർവ്, അറ്റ്ലാന്റിക് സമുദ്രതീരത്തുനിന്ന് ഏകദേശം 1.5 കി മീ അകലെയായി സ്ഥിതി ചെയ്യുന്നു. ബിജോൾ ദ്വീപുകൾ ഗാംബിയയുടെ തീരത്തുനിന്നകലെയുള്ള ഏക ദ്വീപുകളാണ്.[1][2] ബിജോൾ ദ്വീപുകളിൽ രണ്ട് ദ്വീപുകളാണ് ഉൾപ്പെടുന്നത്. അത് വേലിയിറക്ക സമയത്ത് ഒന്നുചേർന്നു കിടക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ "Tanbi Wetland Complex". Gambia Information Site. Retrieved 2016-11-25.
- ↑ "Tanji Bird Reserve birding". Bird Toours Gambia. Archived from the original on 2016-10-31. Retrieved 2016-11-25.
- ↑ "Tanji Bird Reserve". Gambia Wildlife. Archived from the original on 2017-02-12. Retrieved 2016-11-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- www.birdlife.org Archived 2009-01-03 at the Wayback Machine.
Tanji Bird Reserve എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.