ഉത്തർപ്രദേശിലെ ടൂറിസം മന്ത്രാലയം ആഗ്രയിൽ സംഘടിപ്പിക്കുന്ന 10 ദിവസത്തെ ഘോഷയാത്ര ഉത്സവമാണ് താജ് മഹോത്സവം.

എല്ലാവർഷവും ഫെബ്രുവരി 18 മുതൽ 27 വരെ താജ്മഹോത്സവം ആഘോഷിക്കുന്നു. താജ് മഹലിന് സമീപത്തെ ശിൽപഗ്രാമിലാണ് ഈ ആഘോഷങ്ങൾ നടക്കുന്നത്. ഇന്ത്യൻ സംസ്‌കാരം, മുഗൾ ശൈലി എന്നിവ പ്രകടമാകുന്ന കലാപ്രകടനങ്ങളും കരകൗശല പ്രദർശനവും മഹോത്സവത്തിലുണ്ടാകും. ആനകളുടെയും ഒട്ടകങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന എഴുന്നെള്ളത്ത് ഈ മഹോത്സവത്തിന് പ്രത്യേകതകളാണ്. ഈ ചടങ്ങുകൾ മൈസൂർ ദസറയെ അനുസ്മരിപ്പിക്കുന്നു[1]

"https://ml.wikipedia.org/w/index.php?title=താജ്_മഹോത്സവം&oldid=3711194" എന്ന താളിൽനിന്ന് ശേഖരിച്ചത്