ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ്‌ ഉമൈദ് ഭവൻ പാലസ്. പാലസിൻറെ ഒരു ഭാഗം കൈകാര്യം ചെയ്യുന്നത് താജ് ഹോട്ടൽസ്‌ ഗ്രൂപ്പ് ആണ്. ഇപ്പോഴത്തെ ഉടമസ്ഥനായ ഗജ് സിംഗിൻറെ മുത്തച്ചനായ മഹാരാജ ഉമൈദ് സിംഗിൻറെ പേരാണ് പാലസിനു നൽകിയിരിക്കുന്നത്. ഈ മണിമാളികയിൽ 347 മുറികളുണ്ട്. ജോധ്പൂർ രാജകുടുംബത്തിൻറെ വസതിയാണ്‌ ഉമൈദ് ബ്ഭാവൻ പാലസ്. പാലസിൻറെ ഒരു ഭാഗം മ്യൂസിയമായും പ്രവർത്തിക്കുന്നുണ്ട്.

Umaid Bhawan Palace, Jodhpur
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിBeaux Arts style and a blend of eastern and western architectural styles
നഗരംJodhpur
രാജ്യംIndia
നിർമ്മാണം ആരംഭിച്ച ദിവസം1928
പദ്ധതി അവസാനിച്ച ദിവസം1943
ഇടപാടുകാരൻMaharaja Sawai Jai Singh II
ഉടമസ്ഥതGaj Singh
സാങ്കേതിക വിവരങ്ങൾ
Structural systemGolden yellow or dun-coloured sandstone
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിBudhmal Rai and Sir Samuel Swinton Jacob
EngineerHenry Vaughan Lanchester

ചരിത്രം

തിരുത്തുക

റാത്തോർ രാജവംശത്തിൻറെ നല്ല ഭരണകാലത്തിനു ശേഷം വരൾച്ചയുടെ കാലം വരും എന്നു ശപിച്ച ഒരു സന്യാസിയുമായി ബന്ധപ്പെട്ടാണ് ഉമൈദ് ഭവൻ പാലസ് നിർമ്മാണ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നത്. അങ്ങനെ, 50 വർഷത്തെ പ്രതാപ് സിംഗിൻറെ ഭരണകാലത്തിനു ശേഷം 1920-കളിൽ 3 വർഷം തുടർച്ചയായി ജോധ്പൂരിൽ വരൾച്ചയും പട്ടിണിയും നേരിട്ടു.പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കർഷകർ ജോധ്പൂരിലെ മർവാറിലെ മുപ്പത്തിഏഴാം റാത്തോർ ഭരണാധികാരിയായ ഉമൈദ് സിംഗ് രാജാവിൻറെ അടുത്തു വന്നു ജോലി നൽകണം എന്നു അഭ്യർത്ഥിച്ചു.[1][2] കർഷകരെ സഹായിക്കുന്നതിനായി ഒരു ഗംഭീര കൊട്ടാരം പണിയാൻ രാജാവ് തീരുമാനിച്ചു.

പട്ടിണിയിലായ കർഷകരെ സഹായിക്കുന്നതിനായി പണിയുന്നതുകൊണ്ട് കൊട്ടാരത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ് നടന്നത്. 1929-ലാണ് പാലസിനു തറകല്ലിട്ടത്. 2000 മുതൽ 3000 പേര് വരെ പാലസിൻറെ നിർമ്മാണത്തിന് ജോലിചെയ്തു.[3] ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വളരെ അടുത്ത 1943-ലാണ് പാലസ് നിർമ്മാണം പൂർത്തിയാക്കി താമസം തുടങ്ങിയത്. 11 മില്യൺ ഇന്ത്യൻ രൂപയാണ് ഹോട്ടലിൻറെ നിർമ്മാണ ചെലവായി കണക്കാക്കപ്പെടുന്നത്.[4]

ചിറ്റാർ ഹിൽ എന്നറിയപ്പെടുന്ന സ്ഥലമാണ് പാലസ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്, അതുകൊണ്ട്തന്നെ ചിറ്റാർ പാലസ് എന്ന പേരിലായിരുന്ന ആദ്യ കാലത്ത് പാലസ് അറിയപ്പെട്ടിരുന്നത്.[5] [6]

 
A panoramic view of Umaid Bhawan Palace.

ഉമൈദ് ഭവൻ പാലസിൻറെ ഹോട്ടൽ വിഭാഗം നടത്തുന്നത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്‌ ആണു. അത്യാഡംബര ‘റീഗൽ ആൻഡ്‌ വൈസ് റീഗൽ സ്യൂട്ടുകൾ’, അത്യുഗ്രൻ ‘മഹാരാജ’ ‘മഹാറാണി’ സ്യൂട്ടുകൾ എന്നിവ ഉൾപ്പെടെ 70 അതിഥി മുറികളാണ് താജ് ഉമൈദ് ഭവൻ പാലസ് ഹോട്ടലിൽ ഉള്ളത്. മഹാറാണി സ്യൂട്ടിലെ ബാത്ത് ടബ് നിർമിച്ചിരിക്കുന്നത് ഒരൊറ്റ പിങ്ക് മാർബിൾ കട്ടയിൽനിന്നും കൊത്തിയെടുത്താണ്, ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ബാത്ത് ടബ് ഇതാണ്. മഹാറാണി സ്യൂട്ടിലെ ബെഡ് റൂമിനോട് അറ്റാച്ച് ചെയ്ത അടുക്കളയും ഉണ്ട്. ബെഡിനോട്‌ ചേർന്നു സിംഹത്തിനു മുകളിൽ സ്ത്രീ ഇരിക്കുന്ന ഒരു ശില്പവും ഉണ്ട്. മഹാരാജ സ്യൂട്ടുകളിൽ പുള്ളിപുലിയുടെ തോലുകൊണ്ടുള്ള ഫർണിഷ് ചെയ്തിട്ടും ഉണ്ട്.[7]

ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജോധ്പൂരിലാണ് താജ് ഉമൈദ് ഭവൻ പാലസ് സ്ഥിതിചെയ്യുന്നത്. ജോധ്പൂരിലെ പാലസ് റോഡിൽ സ്ഥിതിചെയ്യുന്ന താജ് ഉമൈദ് ഭവൻ പാലസ് ഹോട്ടൽ മേഹ്രാൻഗർ ഫോർട്ട്‌ (6.5 കിലോമീറ്റർ), ദി ജസ്വന്ത്‌ താട മൌസോളിയം (6 കിലോമീറ്റർ), മണ്ടോർ (8 കിലോമീറ്റർ), കൈലാന ലേക്ക് ആൻഡ്‌ ഗാർഡൻ (13 കിലോമീറ്റർ), ബാൽസമണ്ട് ലേക്ക് (14.5 കിലോമീറ്റർ), മസൂരിയ ഹിൽസ് (6 കിലോമീറ്റർ), ഭിം ഭിരാക് ലേക്ക് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമീപമാണ്.

എയർപോർട്ടിൽനിന്നും താജ് ഉമൈദ് ഭവൻ പാലസ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 4.5 കിലോമീറ്റർ

റെയിൽവേ സ്റ്റേഷനിൽനിന്നും താജ് ഉമൈദ് ഭവൻ പാലസ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 4.5 കിലോമീറ്റർ

ചിത്രശാല

തിരുത്തുക
  1. Bentley 2011, പുറം. 123.
  2. Katritzki, പുറം. 107.
  3. Bentley 2011, പുറം. 123-24.
  4. Brown & Thomas 2008, പുറം. 306.
  5. Vinnels & Skelly 2002, പുറം. 245.
  6. Singh 2010, പുറം. 233.
  7. "Taj Umaid Bhawan Palace Jodhpur". cleartrip.com. Retrieved 3 March 2016.

ഗ്രന്ഥസൂചി

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താജ്_ഉമൈദ്_ഭവൻ_പാലസ്&oldid=3333843" എന്ന താളിൽനിന്ന് ശേഖരിച്ചത്