താജുദ്ദീൻ ചിശ്തി
പ്രമുഖനായ ഒരു സൂഫി പണ്ഡിതനായിരുന്നു ശൈഖ് ഖ്വാജ താജുദ്ദീൻ ചിശ്തി.ശൈഖ് ഫരീദുദ്ദീൻ ഗൻജ്ശാഖർ എന്നവരുടെ പേരക്കുട്ടിയായിരുന്നു ഇദ്ദേഹം.1265ൽ ഇദ്ദേഹത്തിന്റെ പിൻഗാമികൾ ചിശ്തിയൻ ഗ്രാമം സ്ഥാപിച്ചു.(ഹിജ്‌റ 574 ആയിരുന്നു അത്). ശൈഖ് താജുദ്ദീൻ ചിശ്തിയുടെ ദർഗ റോസ്സാ താജ് സർവാർ എന്നാണ് അറിയപ്പെടുന്നത്.പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിലേക്ക് ജനങ്ങളെ ആകർഷിപ്പിച്ചത് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളായിരുന്നു.യുദ്ധത്തിൽ രക്തസാക്ഷിയായ താജുദ്ദീൻ ചിശ്തിയെ ചിശ്തിയൻ എന്ന ഗ്രാമത്തിലാണ് കബറടക്കിയത്.
ചിശ്തി പരമ്പര
തിരുത്തുകസൂഫി പരമ്പരകളിൽ പ്രശസ്മായ ശ്രേണികളിലൊന്നാണ് ചിശ്തി.സിഇ 930ൽ അഫ്ഗാനിസ്ഥാനിനടുത്ത ഹെറാത്ത് നഗരത്തിനടുത്ത ഗ്രാമമായ ചിശ്തിയിൽ നിന്നാണ് ഇതിൻറെ തുടക്കം.പ്രേമം,സഹിഷ്ണുത,തുറന്ന നയം എന്നിവയെ ചിശ്തി പരമ്പര വളരെയധികം പ്രാധാന്യത്തോടെ മുന്നോട്ട് വെക്കുന്നു.[1] അഫ്ഗാനിസ്ഥാനിലും ദക്ഷിണേഷ്യയിലും പ്രാഥമികമായി തന്നെ ഏറെ പിന്തുണയുള്ള വിഭാഗമാണ് ചിശ്തി പരമ്പര.മറ്റു സൂഫി ശ്രേണികളായ ഖാദിരിയ്യ,സുഹർവർദ്ദിയ്യ,നഖ്ശബന്തിയ്യ എന്നിവകളിൽ ആദ്യത്തെ സ്ഥാനം ചിശ്തി പരമ്പരക്കാണ്..[2]പഞ്ചാബിലെ ലാഹോറിൽ ചിശ്തി പരമ്പരക്ക് തുടക്കം കുറിച്ചത് മുഈനുദ്ദീൻ ചിശ്തിയായിരുന്നു.ഇന്ത്യയിലെ അജ്മീരിലേക്കും പിന്നീട് ചിശ്തി പരമ്പരക്ക് ശ്രേണികളുണ്ടായി.
അവലംബം
തിരുത്തുക- ↑ Ernst, Carl W. and Lawrence, Bruce B. (2002) Sufi Martyrs of Love: The Chishti Order in South Asia and Beyond Palgrave Macmillan, New York, p. 1 ISBN 1-4039-6026-7
- ↑ Rozehnal, Robert. Islamic Sufism Unbound: Politics and Piety in Twenty-First Century Pakistan. Palgrave MacMillan, 2007. Print.