മണിപ്പൂരിലെ ഒരായോധന കല ആണ് താങ്-താ. താങ്-താ എന്നതിന് വാൾ-കഠാര എന്ന അർഥമാണുള്ളത്. ഹുയെൻ ല ലോങ് എന്ന ആയോധന കലയ്ക്ക് താങ്-താ എന്ന പേരിലാണ് പ്രചാരം ലഭിച്ചത്. മണിപ്പൂരിലെ മെയ് തി ജനവിഭാഗങ്ങൾക്കിടയിലാണ് ഈ ആയോധനകലയ്ക്കു പ്രചാരം. മറ്റു പല ജനവിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലുകളാണ് ഇവരുടെ ചരിത്രത്തിൽ മുന്നിട്ടു നില്ക്കുന്നത്. താങ്-തായിൽ പ്രാവീണ്യം നേടിയ ഇവർ ശത്രുക്കളെ കീഴടക്കുന്നതിൽ സമർഥരായിരുന്നു.

Huyen Langlon

Huyen langlon exponent holding spear and shield with serpent motif (pakhangba)
Also known as Huyen Langlong
Huyen Lallong
Country of origin ഇന്ത്യ India
Olympic Sport No

ചരിത്രം

തിരുത്തുക

മെയ് തി ജനവിഭാഗത്തിന്റെ സ്ഥാപകനായതിൽ സിദാബായുടെ അസ്ഥികളാണ് താങ്-തായിൽ ഉപയോഗിക്കുന്ന വാളുകളും കഠാരകളും എന്നാണ് ഐതിഹ്യം. 15-ാം ശ.-ത്തിന്റെ അവസാനഘട്ടത്തിൽ രാജ്യം ഭരിച്ചിരുന്ന ഖഗെംബരാജാവാണ് താങ്-തായെ പരിപോഷിപ്പിച്ചത്. മണിപ്പൂർ പിടിച്ചടക്കി ബ്രിട്ടിഷുകാർ അവിടത്തെ ആയോധന കലകളെ നിരോധിച്ചുവെങ്കിലും വളരെ രഹസ്യമായി താങ്-താ സംരക്ഷിക്കപ്പെട്ടു. 1949-ൽ മണിപ്പൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായപ്പോൾ താങ്-താ വീണ്ടും അരങ്ങേറി. ഇപ്പോൾ ആയോധന രംഗത്തു മാത്രമല്ല, നാടകവേദിയിലും മറ്റും ഈ കലയ്ക്ക് പ്രാമുഖ്യം ലഭിച്ചു വരികയാണ്. മണിപ്പൂരിലുള്ള അനേകം ആയോധന കലാസ്ഥാപനങ്ങൾ താങ്-തായിൽ പരിശീലനം നല്കിവരുന്നു. നൃത്തസംവിധായകരും നാടക സംവിധായകരും ഇതിൽ ആകൃഷ്ടരാണ്. പരമ്പരാഗതമായി താങ്-തായ്ക്ക് നാലു രീതികളുണ്ട്: താ-ഖൗസറോൾ (കഠാരനൃത്തകല), താങ്കായ്റോൾ (വാൾപ്പയറ്റ് കല), സരിത് - സരത് (ആയുധരഹിതയുദ്ധം), തെങ്കൌറോൾ (സ്പർശന സംബോധനകല) എന്നിവയാണിവ. ആദ്യത്തെ മൂന്നു രീതികളാണ് ഏറെ പ്രചാരത്തിലുള്ളത്. യുദ്ധത്തിൽ വിജയം ഉറപ്പാക്കു ന്നതിനുവേണ്ടി നടത്തുന്ന മന്ത്രവാദം കലർന്ന ഒരനുഷ്ഠാനമാണ് നാലാമത്തേത്.

"https://ml.wikipedia.org/w/index.php?title=താങ്-താ&oldid=3762413" എന്ന താളിൽനിന്ന് ശേഖരിച്ചത്