സ്റ്റേറ്റ് കോൺഗ്രസ് നേതാവും രാജ്യസഭാംഗവും നിയമസഭാ സാമാജികനുമായിരുന്നു തഴവാ കേശവൻ (26 മാർച്ച് 1903 – 28 നവംബർ 1969). എസ്.എൻ.ഡി.പി.യോഗം ആക്ടിംഗ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

ജീവിതരേഖതിരുത്തുക

ബി.എ, ബിഎൽ ബിരുദം നേടി അഭിഭാഷകനായി. സംയുക്ത രാഷ്ട്രീയ സമിതി എന്നറിയപ്പെട്ടിരുന്ന നിവർത്തന പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ അദ്ദേഹം നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. നിയമലംഘനം നടത്തി ജയിൽശിക്ഷ വരിച്ചു. 1937 ൽ ശ്രീമൂലം പ്രജാ സഭാംഗമായും 1948 – 52 ൽ തിരുവിതാംകൂർ നിയമസഭാംഗമായും പ്രവർത്തിച്ചു. ഇടതു പക്ഷ ചിന്താഗതിയോട് ആഭിമുഖ്യം പുലർത്തിയ കേശവനെ 1967 ൽ സി.പി.എം പിന്തുണയോടെ രാജ്യസഭയിൽ (15-4-1967 to 28-11-1969) അംഗമായി. അംഗമായിരിക്കെ നിര്യാതനായി.[1]

അവലംബംതിരുത്തുക

  1. http://rajyasabha.nic.in/rsnew/pre_member/1952_2003/t.pdf
"https://ml.wikipedia.org/w/index.php?title=തഴവാ_കേശവൻ&oldid=2172493" എന്ന താളിൽനിന്ന് ശേഖരിച്ചത്