വിൽപ്പാട്ട് കലാകാരനും അഭിഭാഷകനുമായിരുന്നു തലയൽ എസ്.കേശവൻനായർ. (മരണം : 13 ജൂലൈ 2015)

ജീവിതരേഖതിരുത്തുക

നവീന വില്പാട്ടിന്റെ ഉപജ്ഞാതാവായ തിരുവട്ടാർ ബാലൻ പിള്ളയുടെ ശിഷ്യനായിരുന്നു കേശവൻ നായർ. യക്ഷിക്കഥകളും തമ്പുരാൻ കഥകളും പാടിയിരുന്ന വില്പാട്ടിൽ മാറ്റം വരുത്തി നിരവധി പുതുമകളോടെ അവതരിപ്പിച്ചു. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിത കഥയും കേശവൻ നായർ വില്പാട്ടിലൂടെ വേദികളിൽ അവതരിപ്പിച്ചിരുന്നു. [1]

2015 ൽ മരണമടഞ്ഞു.

പുരസ്കാരങ്ങൾതിരുത്തുക

  • സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം
  • ഫോക്ക്‌ലോർ അക്കാദമി അവാർഡ്
  • ഫോക്ക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ്
  • തിക്കുറിശ്ശി അവാർഡ്
  • ഭാരതീയ വിചാരകേന്ദ്രം അവാർഡ്

അവലംബംതിരുത്തുക

  1. "വിടവാങ്ങിയത് നവീന വില്പാട്ടിന്റെ 'തലവൻ'". www.mathrubhumi.com. ശേഖരിച്ചത് 22 ജൂലൈ 2015.
"https://ml.wikipedia.org/w/index.php?title=തലയൽ_എസ്.കേശവൻ_നായർ&oldid=2194978" എന്ന താളിൽനിന്ന് ശേഖരിച്ചത്