വെള്ളത്തിൽ കളിക്കുന്ന ഒരു കളിയാണ് തലയിൽ തൊടീൽ. നീന്തൽ വശമുള്ളവർക്ക് കുളത്തിലോ പുഴയിലോ വച്ച് കളിയ്ക്കാൻ പറ്റിയ കളിയാണിത്. കളിക്കുന്നവർ ചേർന്ന് ഒരാളെ തെരഞ്ഞെടുക്കുക. അയാൾ നീന്തി ചെന്ന് വേറൊരാളുടെ തലയിൽ തൊടണം. പിന്നീടു അയാൾ വേറൊരാളുടെ തലയിൽ തൊടുക. ഇങ്ങനെ കളി തുടരാവുന്നതാണ്. തലയിൽ തൊടാൻ വരുന്ന ആളിനെ തൊടാൻ അനുവദിക്കാതെ നീന്തിയും മുങ്ങാംകുഴിയിട്ടും മാറുന്നതിലാണ് കളിയുടെ രസം.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=തലയിൽ_തൊടീൽ&oldid=2917812" എന്ന താളിൽനിന്ന് ശേഖരിച്ചത്